HOME
DETAILS

സേവനം വൈകിപ്പിച്ചു; ബിഎസ്എന്‍എല്‍ കണ്ണൂര്‍ സ്വദേശിക്ക് 30,000 രൂപ നല്‍കണം

  
April 25 2025 | 04:04 AM

Service delayed BSNL to pay Rs 30000 to Kannur native

കണ്ണൂര്‍: ഹൈസ്പീഡ് ബ്രോഡ്ബാന്റ് എഫ്.ടി.ടി.എച്ച് കണക്ഷന് അപേക്ഷ സ്വീകരിച്ച ശേഷം കൃത്യസമയത്ത് സേവനം നല്‍കാതിരുന്ന ബി.എസ്.എന്‍.എല്ലിന് 30,000 രൂപ പിഴയിട്ട് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ചിറക്കല്‍ സ്വദേശി ഒ.വി പ്രസാദിന്റെ പരാതിയിലാണ് നടപടി. എഫ്.ടി.ടി.എച്ച് കണക്ഷന് വേണ്ടി 2021ലാണ് പ്രസാദ് അപേക്ഷ നല്‍കിയത്. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം കണക്ഷന്‍ ലഭിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. 

അപേക്ഷിച്ചയുടന്‍ താല്‍ക്കാലിക നമ്പര്‍ നല്‍കിയെങ്കിലും പറഞ്ഞസമയത്ത് കണക്ഷന്‍ നല്‍കാന്‍ ബി.എസ്.എന്‍.എല്‍ തയാറായില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കണക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിച്ചു. പരാതിക്കാരന് പണം നഷ്ടമായിട്ടില്ലെന്നും, സാങ്കേതികത്തകരാര്‍ കാരണമാണ് കണക്ഷന്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്നുമായിരുന്നു ബി.എസ്.എന്‍.എല്ലിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് കോടതി 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തില്‍ 5,000 രൂപ നല്‍കാനും വിധിച്ചത്. 

ഒരു മാസത്തിനകം പിഴത്തുക നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം. പരാതിക്കാരന് വേണ്ടി അഡ്വ. വിവേക് വേണുഗോപാല്‍ ഹാജരായി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ നാളെ എമർജൻസി ഡ്രിൽ സംഘടിപ്പിക്കും; ആർടിഎ

uae
  •  a day ago
No Image

അധ്യാപകരും വിദ്യാര്‍ഥികളും പരീക്ഷയ്‌ക്കെത്തിയപ്പോള്‍ ചോദ്യപേപ്പര്‍ ഇല്ല; കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ മാറ്റിവച്ചു

Kerala
  •  a day ago
No Image

"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി

National
  •  a day ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  a day ago
No Image

റെഡ് സി​ഗ്നലുകളിൽ കാത്തിരുന്ന് മടുത്തോ? കാത്തിരിപ്പ് സമയം 20ശതമാനം കുറയും, ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിൽ AI ഉപയോ​ഗിക്കാൻ ആർടിഎ

uae
  •  a day ago
No Image

എറണാകുളം മുടിക്കലില്‍ പുഴയരികിലെ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ഒഴുക്കില്‍ പെട്ട 19 കാരി മരിച്ചു; സഹോദരി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

Kerala
  •  a day ago
No Image

യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില

uae
  •  a day ago
No Image

അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു; അച്ഛന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്

National
  •  a day ago