HOME
DETAILS

ഇലക്ട്രിക്ക് വയർ ഗെയിം, സ്വിസ് ബോൾ, ഫോം റോളർ... വ്യത്യസ്ത ഗെയിമുകളുമായി കായിക സ്റ്റാൾ

  
Web Desk
April 24 2025 | 14:04 PM

The Sports Department stall at the Ente Keralam expo 2025 fair is offering a unique experience with 14 different games

14 വ്യത്യസ്ത കളികളുമായി കായിക വകുപ്പിന്റെ സ്റ്റാൾ. എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കിയിരിക്കുകയാണ് കായിക വകുപ്പ്. 8  മുതൽ 60 വരെ പ്രായമുള്ള ഏതൊരാൾക്കും കളിക്കാവുന്ന 14 വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ബസ്സ്‌ വയർ ഗെയിം, ത്രോയിംഗ് ടാർജറ്റ്, ബാസ്കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, ഹോക്കി, ഹൂപ്സ്, സ്കിപ്പിംഗ് റോപ്, ബാലൻസിങ്, ടേബിൾ ടെന്നീസ്, ഫുട്ബാൾ, ഫോം റോളർ... എന്നിങ്ങനെ പട്ടിക നീളുന്നു. 

മേളയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ്റ്റാളുകളിൽ ഒന്നാണ് കായിക വകുപ്പിന്റെത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്. 

കായിക വകുപ്പ് കൈവരിച്ച നേട്ടങ്ങളും വിവിധ കായിക പ്രതിഭകളുടെ എണ്ണം പറഞ്ഞ പ്രകടനങ്ങളും എൽഇഡി സ്ക്രീനിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ  സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്ന ചാർട്ടും കുട്ടികൾക്ക് കളിക്കാനായി കിഡ്സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകർഷണങ്ങൾ. കായിക പരിശീലനം കുറഞ്ഞു വരുന്ന കാലത്ത് യുവജനതയിലും  മുതിർന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാൾ ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി

National
  •  a day ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  a day ago
No Image

റെഡ് സി​ഗ്നലുകളിൽ കാത്തിരുന്ന് മടുത്തോ? കാത്തിരിപ്പ് സമയം 20ശതമാനം കുറയും, ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിൽ AI ഉപയോ​ഗിക്കാൻ ആർടിഎ

uae
  •  a day ago
No Image

എറണാകുളം മുടിക്കലില്‍ പുഴയരികിലെ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ഒഴുക്കില്‍ പെട്ട 19 കാരി മരിച്ചു; സഹോദരി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

Kerala
  •  a day ago
No Image

യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില

uae
  •  a day ago
No Image

അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു; അച്ഛന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്

National
  •  a day ago
No Image

അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കേസെടുത്ത് സിബിഐ

Kerala
  •  a day ago
No Image

കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്‌സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്

Kerala
  •  a day ago