HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ചയുണ്ടായെന്ന് വിമര്‍ശനം; അന്വേഷണം തുടങ്ങി | Pahalgam Terrorist Attack

  
April 24 2025 | 01:04 AM

Pahalgam Tourist attack Security lapses criticized investigation launched

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണവിഭാഗത്തിന്റെ പരാജയമാണ് ക്രൂരമായ ഭീകരാക്രമണത്തിനിടയാക്കിയതെന്ന് സുരക്ഷാവൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന് ഏതാനും ദിവസംമുമ്പ് പാക് അധിനിവേശ കശ്മീരില്‍ താമസിക്കുന്ന ഭീകരരില്‍ ഒരാള്‍ ആക്രമണം സംബന്ധിച്ച് പരാമര്‍ശം നടത്തിയിരുന്നതായും എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷാ സേനയും അതില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഗുരുതരമായ ദുരന്തത്തിലേക്ക് നയിച്ചതെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

വന്‍ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് തൊട്ട് മുമ്പ് പോലും പാക് അധിനിവേശ കശ്മീരിലെ ഭീകരനേതാക്കള്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്ക് തത്സമയം നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു. ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍. വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുതലുള്ളതും, സുരക്ഷാ സേനയുടെ വിന്യാസം കുറവുള്ളതുമായ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയും അക്രമികള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഉപയോഗിച്ച ഹെല്‍മെറ്റുകളില്‍ കാമറ ഘടിപ്പിച്ചിരുന്നു. ഇത് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സഹ ഭീകരര്‍ക്ക് അയച്ചുകൊടുക്കുന്നതിന് വേണ്ടിയായിരുന്നു. ഇതെല്ലാം ആക്രമണത്തിന് പിന്നിലെ ആസൂത്രണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ആക്രമണം ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. സന്ദര്‍ശനത്തോടനുബന്ധിച്ച് പതിവിലും കൂടുതല്‍ സുരക്ഷാ വിന്യാസം നിലനില്‍ക്കെയും ആക്രമണമുണ്ടായെന്നതും രഹസ്യാന്വേഷണവിഭാഗത്തിന്റെ പരാജയമായാണ് ചൂണ്ടിക്കാണിക്കുന്നത്. പാക് ആസ്ഥാനമായ ഭീകര സംഘടനയായ ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ ഖാലിദ് എന്നറിയപ്പെടുന്ന സൈഫുല്ല കസൂരിയാണ് കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ ഇരകളെ കാണാനായി ഇന്നലെ ജമ്മുകശ്മീരില്‍ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മുന്നില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിക്കൂമ്പാരം. സുരക്ഷാവീഴ്ചയുള്‍പ്പെടെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിയോട് ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെയാണ് ബഹല്‍ഗാമില്‍ അമിത്ഷാ എത്തിയത്. മൃതദേഹത്തില്‍ അദ്ദേഹം ആദര്ഞാജലി അര്‍പ്പിക്കുകയുംചെയ്തു.

അതേസമയം, സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി. പാകിസ്ഥാനില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് ഭീകരരെങ്കിലും വെടിയുതിര്‍ത്തതായാണ് സംശയിക്കുന്നത്. ദൃക്‌സാക്ഷി വിവരണങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് ആക്രമണകാരികളില്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും പ്രാദേശിക തീവ്രവാദികളാണെന്ന് സംശയിക്കുന്നു എന്നാണ്. അവര്‍ (വിദേശ ഭീകരര്‍) സംസാരിച്ച ഉറുദു പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്നുള്ളതാണ്... കുറഞ്ഞത് രണ്ട് പ്രാദേശിക തീവ്രവാദികളെങ്കിലും അവരോടൊപ്പം ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു കോര്‍പ്പറല്‍ റാങ്ക് ഉദ്യോഗസ്ഥന്റെ ജീവന്‍ അപഹരിച്ച വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 'മറ്റുള്ള രണ്ടുപേര്‍ കുല്‍ഗാമിലെ ബിജ്‌ബെഹാര, തോക്കര്‍പോറ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കരുതപ്പെടുന്നു. മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്‍; ഷിംല കരാര്‍ റദ്ദാക്കി

National
  •  2 days ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില്‍ തുടക്കം

Kerala
  •  2 days ago
No Image

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

Cricket
  •  2 days ago
No Image

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു

Cricket
  •  2 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

Football
  •  2 days ago
No Image

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  2 days ago
No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  2 days ago