HOME
DETAILS

പത്തനാപുരത്തും വികസനത്തിളക്കം, കിഫ്ബി യാഥാര്‍ഥ്യമാക്കിയത് നൂറുകണക്കിനാളുകളുടെ സ്വപ്നം- ഗണേഷ് കുമാര്‍

  
Web Desk
April 23 2025 | 10:04 AM

KIFB Drives Pathanamthittas Development Boom Minister Ganesh Kumar Highlights 250 Cr Projects

വികസന മേഖലയില്‍ വന്‍ കുതിപ്പാണ് കിഫ്ബി നടത്തിയതെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വികസന മേഖലയില്‍ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം സൃഷ്ടിക്കപ്പെട്ടത്. കേരളത്തിന്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങള്‍ ഉടലെടുക്കുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ റോക്കറ്റ് വേഗതയിലുള്ള കുതിപ്പാണ് വികസനമേഖലയിലുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കിഫ്ബി വഴി തന്റെ മണ്ഡലമായ പത്തനാപുരത്തും നിരവധി വികസനങ്ങള്‍ നടപ്പാക്കാനായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വികസനരംഗത്തെ വിപ്ലവത്തിനാണ് പത്തനാപുരത്തു കാര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സാക്ഷ്യം വഹിച്ചത്. 250കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും ഗണേഷ് കുമാര്‍ പറയുന്നു.

പുലിക്കാട്ടൂര്‍ പാലം, ആയുര്‍വേദ ആശുപത്രി, പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവയെല്ലാം നൂറുകണക്കിന്ന് സാധാരണകര്‍ക്കാണ് ആശ്വാസം നല്‍കുന്നത്. എം.എല്‍.എ ഫണ്ടിനൊപ്പം കിഫ്ബി ഫണ്ടിലൂടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ മണ്ഡലത്തിന്റെ മുഖഛായ മാറി- മന്ത്രി പറഞ്ഞു. 

68 കോടി രൂപയുടെ കിഫ്ബി ഫണ്ടിലൂടെ നിര്‍മ്മിച്ച പട്ടാഴി കുടിവെള്ള പദ്ധതി നിരവധി പഞ്ചായത്തുകള്‍ക്ക് ആശ്വാസമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പട്ടാഴി വടക്കേക്കര കലഞ്ഞൂര്‍ കുടിവെള്ള പദ്ധതിക്കായി 60.13 കോടി രൂപയാണ് കിഫ്ബി വഴി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

എട്ട് പഞ്ചായത്തുകള്‍ ഉള്ള മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും കിഫ്ബി പദ്ധതിയിലൂടെ കുടിവെള്ളം ഉറപ്പാക്കാനായി. മെതുകുംമേല്‍, പട്ടാഴി, തലവൂര്‍, കുന്നികോട്, പൊലികോട് റോഡിന് 42.5 രൂപയും ഏനാത്ത് പത്തനാപുരം റോഡിന് 66.16 കോടിയും പള്ളിമുക്ക് - മുക്കടവ് റോഡിന് 34 കോടിയും, പള്ളിമുക്ക് ചാവിപുന്ന കറവൂര്‍ ആലിമുക്ക് റോഡിന് 5150 കോടിയും കിഫ്ബി വഴി അനുവദിച്ചു.

കേരളത്തിന്റെ വികസന ചരിത്രത്തിലെ രേഖപ്പെടുത്തപ്പെടുന്ന അധ്യായമാണ് കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നാട് കൊവിഡിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ പിടിച്ചു നിര്‍ത്തിയത് കിഫ്ബി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

Cricket
  •  a day ago
No Image

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു

Cricket
  •  2 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

Football
  •  2 days ago
No Image

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  2 days ago
No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  2 days ago
No Image

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

Kerala
  •  2 days ago
No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ് 

Kerala
  •  2 days ago