HOME
DETAILS

ഫ്രിഡ്ജിന്റെ ഈ ഭാഗത്ത് ഒരിക്കലും മുട്ട സൂക്ഷിക്കരുത്

  
April 23 2025 | 09:04 AM

Never store eggs in this part of the fridge

എല്ലാ വീടുകളിലും മുട്ട ഉണ്ടാവാറുണ്ട്. മിക്കവരും അത് ഫ്രിഡ്ജില്‍ തന്നെയാണ് സൂക്ഷിക്കുകയും ചെയ്യുന്നത്. അതായത് ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഫ്രിഡ്ജിന്റെ ഡോറില്‍ തന്നെ. അവിടെ മുട്ടകള്‍ സൂക്ഷിക്കാനായി വാതില്‍, ഒരു പ്രത്യേക ബിന്‍ അല്ലെങ്കില്‍ ഒരു ഷെല്‍ഫ് ഉണ്ട്.  എന്നാല്‍ ഡോറില്‍ അല്ല മുട്ട വയ്‌ക്കേണ്ടതെന്ന് എത്രപേര്‍ക്ക് അറിയാം.

ഓരോതാവണ ഫ്രിഡ്ജ് തുറക്കുമ്പോഴും അടക്കുമ്പോഴും താപനിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സാധ്യത കൂട്ടുന്നതാണ്. മുട്ടകള്‍ ഒരു പാത്രത്തില്‍ വച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. മുട്ടകള്‍ കഴുകി വേണം സൂക്ഷിക്കാന്‍. മുട്ടയുടെ കൂര്‍ത്ത വശം മുകളിലേക്ക് വരുന്ന രീതിയില്‍ വയ്ക്കുക.

 

dais.jpg

ചൂടുള്ള കാലാവസ്ഥയില്‍ മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. ഡെയ്റ്റ് കഴിഞ്ഞ മുട്ടകള്‍ ഉപയോഗിക്കുന്നത് അപകടം ചെയ്യും. ഇതിനായി നിങ്ങള്‍ക്ക് ഫ്‌ലോട്ട് ടെസ്റ്റ് ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്. 

മുട്ടകള്‍ സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഫ്രിഡ്ജില്‍ മധ്യഭാഗത്തായി പിന്നിലാണ് വയ്‌ക്കേണ്ടത്. ഇത് മൂടിയുള്ള പാത്രത്തിലോ ട്രേയിലോ വയ്ക്കാവുന്നതാണ്. എന്നാല്‍ മുട്ടയിലെ ഈര്‍പ്പം നഷ്ടപ്പടുകയുമില്ല, മറ്റു ഭക്ഷണപദാര്‍ഥങ്ങളുടെ ഗന്ധമോ രുചിയോ സ്വീകരിക്കുന്നത് തടയുകയും ചെയ്യും.  

 

 

muduga.jpg

മുട്ടകള്‍ ഫ്രഷാണോ എന്ന് എങ്ങനെ പരിശോധിക്കാം

മുട്ട പുതിയതാണോ എന്നറിയാന്‍ നിങ്ങള്‍ക്ക് ഈ രീതി ഒന്നു പരിശോധിക്കാവുന്നതാണ്. ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗം വെള്ളമെടുക്കുക. ഇതിലേക്ക് മുട്ട വയ്ക്കുക. അത് മുങ്ങി വശങ്ങളിലേക്ക് പോയി ചെരിഞ്ഞു കിടന്നാല്‍ ആ മുട്ട ഫ്രഷായിരിക്കും. എന്നാല്‍ മുട്ട മുങ്ങുകയും നിവര്‍ന്നു നില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് വേഗം തന്നെ ഉപയോഗിക്കുക. ഇനി പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് കളയുക. മുട്ട കേടായിരിക്കും.  

 

frimu.jpg

 

നിങ്ങള്‍ കടയില്‍നിന്നു വാങ്ങുന്ന മുട്ടകളാണെങ്കില്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കേണ്ടത്. കാരണം മുട്ടത്തോടുകള്‍ സുഷിരങ്ങളുള്ളവയാണ്. ഭ്രൂണം ഉള്ളില്‍ വികസിക്കുമ്പോള്‍ വാതകകൈമാറ്റത്തിന് ഇതാവശ്യമാണ്. ഇനി വീട്ടിലോ ഫാമിലോ ഉള്ള മുട്ടകളാണെങ്കില്‍ പുറത്തുവയ്ക്കാവുന്നതാണ്. ശരിയായി മൂടിവച്ച് സൂക്ഷിച്ചാല്‍ ഫ്രിഡ്ജില്‍ മുട്ട 5 ആഴ്ചവരെയൊക്കെ നില്‍ക്കുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈലാസ് മാനസരോവർ തീർഥയാത്ര പുനരാരംഭിക്കുന്നു; അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ജൂണിൽ യാത്ര തുടങ്ങും

National
  •  a day ago
No Image

ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്‍; ഷിംല കരാര്‍ റദ്ദാക്കി

National
  •  a day ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില്‍ തുടക്കം

Kerala
  •  a day ago
No Image

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

Cricket
  •  a day ago
No Image

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു

Cricket
  •  2 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

Football
  •  2 days ago
No Image

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  2 days ago