
അവൻ ഇന്റർ മയാമിയിൽ എത്തിയാൽ മെസിക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കും: അഗ്യൂറോ

ഈ സീസൺ അവസാനത്തോട് കൂടി ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വിട പറയുമ്പോൾ താരത്തിന്റെ അടുത്ത ക്ലബ് ഏതാകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ബെൽജിയൻ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമി ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായി നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ ഡി ബ്രൂയ്ൻ ഇന്റർ മയാമിയിലേക്ക് പോവുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ അർജന്റൈൻ താരം സെർജിയോ അഗ്യൂറോ. ഡി ബ്രൂയ്ന് ഇന്റർ മയാമിയിൽ ലയണൽ മെസിക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് അഗ്യൂറോ അഭിപ്രായപ്പെട്ടത്.
''ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും തന്നെ വന്നിട്ടില്ല. പലരും ഡി ബ്രൂയ്ൻ ഇന്റർ മയാമിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് നമുക്ക് ഉടനെ തന്നെ കാണാം. ഇന്റർ മയാമിയിൽ ലിയോയുമായി ഡി ബ്രൂയ്ന് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു'' സെർജിയോ അഗ്യൂറോ സ്റ്റേക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2015 സീസണിൽ ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽ നിന്നുമാണ് കെവിൻ ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ എത്തിയത്. ഇത്തിഹാദിന്റെ മണ്ണിൽ ഡി ബ്രൂയ്ൻ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി മാറുകയായിരിക്കുന്നു.
മാഞ്ചസ്റ്റർ സിറ്റിക്കായി 106 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ടീമിനൊപ്പം 16 കിരീടങ്ങളാണ് ഡി ബ്രൂയ്ൻ നേടിയിട്ടുള്ളത്. ഇതിൽ ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡി ബ്രൂയ്ൻ 24 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ഡി ബ്രൂയ്നെ പോലുള്ള ഒരു മികച്ച താരത്തിന്റെ അഭാവം വരും സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിൽ വലിയൊരു വിടവ് തന്നെയായിരിക്കും സൃഷ്ടിക്കുക.
Sergio Aguero says Kevin De Bruyne could form a great partnership with Lionel Messi if he joins Inter Miami
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 13 hours ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• 14 hours ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 14 hours ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍
Kerala
• 14 hours agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 14 hours ago
പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
Kerala
• 14 hours ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 15 hours ago
ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി
International
• 15 hours ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 16 hours ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 16 hours ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• 16 hours ago
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
Kerala
• 17 hours ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• 18 hours ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• 19 hours ago
പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്
National
• 20 hours ago
അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ
uae
• 20 hours ago
ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന് ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack
National
• 21 hours ago
ഇന്ത്യന്‍ രൂപയുടെയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെയും ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• 21 hours ago
പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡിഗോ
bahrain
• 19 hours ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• 19 hours ago
ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
Kerala
• 19 hours ago