
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി സഊദി; ഏത് സമയത്തും പരിശോധന, നിയമലംഘനം പതിവാക്കുന്ന കമ്പനികളില്‍ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ കയറിയിറങ്ങും | Saudi labor inspection rules

റിയാദ്: രാജ്യത്ത് തൊഴില്‍ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ അവതരിപ്പിച്ച് സഊദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD). പതിവായോ അല്ലെങ്കില്‍ ഗുരുതരമോ ആയ തൊഴില്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജോലിസ്ഥലങ്ങളില്‍ ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് വരുന്നത്. ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണങ്ങളും പുതിയ ചട്ടങ്ങളും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
അറിഞ്ഞിരിക്കാം പുതിയ മാറ്റങ്ങള്‍:
* പുതുക്കിയ ചട്ടക്കൂടിന് കീഴില്‍, നിയമലംഘനം കണ്ടെത്തുന്ന കമ്പനികള്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി മുന്നറിയിപ്പ് നല്‍കും. മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെടും. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് മന്ത്രാലയത്തിന്റെ ലംഘനമായി കണക്കാക്കും. തുടര്‍നടപടികളുടെ ഭാഗമായി ഔപചാരിക റിപ്പോര്‍ട്ടും പിഴകളും ഈടാക്കും.
* തൊഴിലുടമകള്‍ അതേ കാലയളവിനുള്ളില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇമെയില്‍ വഴി ലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദ റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കണം. പാലിച്ചില്ലെങ്കിലും അതും നിയമനടപടികള്‍ക്ക് കാരണമാകും.
* തൊഴില്‍ ആരോഗ്യ നടപടികള്‍ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിന് യന്ത്രസാമഗ്രികള്‍, സൗകര്യങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവ പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.
* കമ്പനിയില്‍ തൊഴിലുടമയുടെ അഭാവത്തിലും ഏത് പ്രവൃത്തി സമയത്തും ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരിശോധനകള്‍ നടത്താം.
* അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ സാധാരണയായി മുന്‍കൂര്‍ അറിയിപ്പോടെയാണ് വിസിറ്റ് ചെയ്യേണ്ടത്.
* യൂണിവേഴ്സിറ്റി ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമോ പ്രത്യേക പരിശീലനമോ ഉള്ള സൗദി പൗരന്മാരായിരിക്കും ഇന്‍സ്പെക്ടര്‍മാര്‍. ഡെപ്യൂട്ടി മന്ത്രിയുടെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ അംഗീകാരമില്ലാതെ അവരെ പുനര്നിയമിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുത്.
* എല്ലാ ഇന്‍സ്പെക്ടര്‍മാരും മന്ത്രാലയം നല്കിയ ഔദ്യോഗിക ഐഡി കൈവശം വയ്ക്കുകയും സൈറ്റ് സന്ദര്‍ശനങ്ങളില്‍ അത് ഹാജരാക്കുകയും വേണം.
* ഇലക്ട്രോണിക്, ഭൗതിക കമ്പനി രേഖകള്‍ ആക്സസ് ചെയ്യാനും പകര്‍ത്താനും അധികൃതര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ പരിശോധനാസമയത്ത് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ മാനിക്കണം.
* സ്ഥിരീകരണത്തിനും ഔപചാരിക അറിയിപ്പിനും ശേഷം മാത്രമേ ലംഘനങ്ങള്‍ രേഖപ്പെടുത്താവൂ. നടപടി ഫൈനലൈസ് ചെയ്യും മുമ്പ് തൊഴിലുടമകളുടെ ഭാഗവും കേള്‍ക്കണം.
* പരിശോധനകള്‍ സമഗ്രമായിരിക്കുമെന്നും ജോലിസ്ഥലത്തിന്റെ എല്ലാ വശങ്ങളും, പ്രത്യേകിച്ച് ആരോഗ്യവും സുരക്ഷയും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണ്ണമായ നിയമപരമായ അനുസരണം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Saudi Arabia updates: MHRSD tightens labour inspection rules
Saudi Arabia Ministry of Human Resources and Social Development (MHRSD) has introduced new executive regulations to bolster labour inspections, granting officials the authority to conduct repeat visits to workplaces with frequent or serious Labour Law violation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 7 hours ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍
International
• 7 hours ago
ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും
uae
• 7 hours ago
ഇന്നത്തെ ഇന്ത്യന്‍ രൂപ - യുഎഇ ദിര്‍ഹം നിരക്കിലെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 7 hours ago
ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്'
Trending
• 8 hours ago
ഷൈനിനെതിരായ വിന്‍സിയുടെ പരാതി ഒത്തു തീര്‍പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 8 hours ago
മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്‍
Kerala
• 9 hours ago
കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്
Kerala
• 9 hours ago
'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന് സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി
National
• 9 hours ago
മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍
International
• 10 hours ago
പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 10 hours ago
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്റ്റേറ്റ് നല്കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി
Kerala
• 10 hours ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം
Kerala
• 10 hours ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 18 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍
Saudi-arabia
• 20 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 20 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 20 hours ago
ബഹ്റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 21 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 19 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 19 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക
International
• 19 hours ago