HOME
DETAILS

സിഡിറ്റില്‍ എക്‌സിക്യൂട്ടീവ് ജോലിക്ക് ആളെ ആവശ്യമുണ്ട്; 20,000 ശമ്പളത്തില്‍ താല്‍ക്കാലിക നിയമനം

  
April 20 2025 | 10:04 AM

Business Development Executive job recruitment in CDIT kerala job is being hired for a project under CDIT in Thiruvananthapuram

കേരള സര്‍ക്കാര്‍ ഓട്ടോണമസ് സ്ഥാപനമായ സിഡിറ്റിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ജോലി നേടാന്‍ അവസരം. തിരുവനന്തപുരത്തെ സിഡിറ്റിന്റെ കീഴില്‍ വരുന്ന പ്രോജക്ടിലേക്കാണ് ജോലിക്ക് ആളെ നിയമിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

സിഡിറ്റില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. 

ആകെ ഒഴിവുകള്‍ 01. പരമാവധി ഒരു വര്‍ഷം വരെയാണ് ജോലിയുടെ കാലാവധി. 

പ്രായപരിധി

20 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

എംബിഎ - മാര്‍ക്കറ്റിങ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, അല്ലെങ്കില്‍ തത്തുല്യം. എക്‌സ്പീരിയന്‍സ് ചോദിച്ചിട്ടില്ല. 

കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉണ്ടായിരിക്കണം. 

കോര്‍ഡിനേഷന്‍, ക്ലയന്റ് റിലേഷന്‍ഷിപ്പ്, ടാര്‍ഗറ്റ് അച്ചീവിങ്, പ്രസന്റേഷന്‍ തുടങ്ങിയ കഴിവും ഉണ്ടായിരിക്കണം. 

ശമ്പളം

സ്റ്റൈപ്പന്റിനത്തില്‍ പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും. 

തെരഞ്ഞെടുപ്പ് 

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിഡിറ്റ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപൂര്‍ണ്ണമായതോ, തെറ്റായ വിവരങ്ങളോ നല്‍കിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് സിഡിറ്റ് അറിയിച്ചിട്ടുണ്ട്.

അപേക്ഷ സമയത്ത് പ്രായം, യോഗ്യത, മറ്റ് വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കണം. 

അപേക്ഷകരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സിഡിറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 23ന് വൈകീട്ട് 5 മണിവരെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 

അപേക്ഷ: click

വിജ്ഞാപനം: click 

Business Development Executive job recruitment in CDIT kerala job is being hired for a project under CDIT in Thiruvananthapuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു

Cricket
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

National
  •  a day ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

Football
  •  a day ago
No Image

ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  a day ago
No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  a day ago
No Image

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

Kerala
  •  a day ago
No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ് 

Kerala
  •  a day ago
No Image

100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ

uae
  •  a day ago