HOME
DETAILS

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

  
April 19 2025 | 14:04 PM

Gujarat Titans beat Delhi Capitals in IPL 2025

അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഏഴ് വിക്കറ്റുകൾക്ക് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് നാല് പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഈ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐപിഎല്ലിൽ ഡൽഹിക്കെതിരെ 200+ റൺസ് ചെയ്സ് ചെയ്ത് വിജയിക്കുന്ന ആദ്യ ടീമായാണ് ഗുജറാത്ത് മാറിയത്. ഇതിനു മുമ്പ് ഐപിഎല്ലിൽ മറ്റൊരു ടീമിനും ഡൽഹിക്കെതിരെ 200 റൺസ് പിന്തുടർന്ന് വിജയിക്കാൻ സാധിച്ചിട്ടില്ല. 

ജോസ് ബട്ലർ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. 54 പന്തിൽ പുറത്താവാതെ 97 റൺസാണ് താരം നേടിയത്. 11 ഫോറുകളും നാല് സിക്സുകളും ആണ് താരം നേടിയത്. 34 പന്തിൽ 43 റൺസ് നേടി ഷെർഫാനെ റൂഥർഫോഡും 21 പന്തിൽ 36 റൺസും നേടി സായ്‌ സുദർശനും ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡെൽഹിക്കായി ക്യാപ്റ്റൻ അക്സർ പട്ടേൽ 39 റൺസും അശുതോഷ് ശർമ 37 റൺസും  ട്രിസ്റ്റൻ സ്റ്റംപ്സ്, കരുൺ നായർ എന്നിവർ 31 റൺസും നേടി മികച്ചു നിന്നു. കെഎൽ രാഹുൽ 14 പന്തിൽ 28 റൺസും നേടി മികച്ച പ്രകടനം നടത്തി. 

ഗുജറാത്തിന്റെ ബൗളിങ് നിരയിൽ നാല് വിക്കറ്റുകൾ നേടി പ്രസിദ് കൃഷ്ണ മികച്ച പ്രകടനമാണ് നടത്തിയത്. മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ, ഇശാന്ത് ശർമ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

വിജയത്തോടെ ഒന്നാം സ്ഥാനത്തെത്താനും ഗില്ലിനും സംഘത്തിനും സാധിച്ചു. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ചു ജയവും രണ്ട് തോൽവിയും അടക്കം 10 പോയിന്റാണ് ഗുജറാത്തിനുള്ളത്. ഇത്ര തന്നെ പോയിന്റുള്ള ഡൽഹി രണ്ടാം സ്ഥാനത്തുമാണ്. 

Gujarat Titans beat Delhi Capitals in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  6 hours ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  6 hours ago
No Image

ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ': ഓട്ടോ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം വിവാദം

National
  •  7 hours ago
No Image

ഇന്ത്യ-സഊദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സഊദിയിൽ

Saudi-arabia
  •  7 hours ago
No Image

ഹിന്ദി പേരുകൾ സ്‌കൂൾ പാഠപുസ്തകങ്ങൾക്ക്; എൻസിഇആർടി നടപടിയിൽ ശക്തമായ എതിർപ്പ്, കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി

Kerala
  •  7 hours ago
No Image

സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ വാഹനമിടിച്ചു; ദാരുണാന്ത്യം

Saudi-arabia
  •  7 hours ago
No Image

സഊദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു മരണം

Saudi-arabia
  •  7 hours ago
No Image

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പിണറായി വിജയൻ

Kerala
  •  8 hours ago
No Image

സഞ്ജുവിന്റെ ഐതിഹാസിക റെക്കോർഡും തകർന്നു; ഡബിൾ സെഞ്ച്വറിയടിച്ച് ഒന്നാമനായി രാഹുൽ

Cricket
  •  8 hours ago
No Image

മയക്ക് മരുന്ന് കേസ്; നടൻ ഷൈൻ ടോം ചാക്കോക്ക് ജാമ്യം

Kerala
  •  8 hours ago