
പ്രവാസികള്ക്ക് തിരിച്ചടി, ആരോഗ്യമേഖലയില് സ്വദേശിവല്ക്കരണ നിരക്ക് വര്ധിപ്പിച്ച് സഊദി അറേബ്യ

റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശിവല്ക്കരണ നിരക്ക് കൂട്ടി സഊദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്വദേശിവല്ക്കരണ നിരക്ക് ഉയര്ത്തുന്നതിന്റെ ആദ്യഘട്ടത്തിന് തുടക്കമായി.
സ്വകാര്യ സ്ഥാപനങ്ങളിലെ ന്യൂട്രീഷ്യന്, എക്സറേ, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ തൊഴിലുകളില് നിശ്ചിത ശതമാനം സഊദി പൗരന്മാരുടെ നിയമനം നിര്ബന്ധമാക്കുന്ന തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പൂര്ണ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് മിയമം പ്രാബല്യത്തില് വന്നത്. ന്യൂട്രീഷ്യന്(80%), എക്സ്റേ(60%), ലബോറട്ടറി(70%), ഫിസിയോതെറാപ്പി(80%) എന്നിങ്ങനെയാണ് സ്വദേശിവല്ക്കരണ നിരക്ക്. ഈ ശതമാന നിരക്കില് സ്വദേശി ജീവനക്കാരെ സ്വകാര്യ ആരോഗ്യ രംഗത്തു പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് നിയമിച്ചിരിക്കണം. സ്പെഷ്യലിസ്റ്റിന്റെ കുറഞ്ഞ വേതനം ഏഴായിരം റിയാലും ടെക്നീഷ്യന്റേത് അയ്യായിരം റിയാലുമാണ്.
റിയാദ്, മദീന, മക്ക, ദമാം എന്നീ പ്രധാന നഗരങ്ങളില് ആരോഗ്യ രംഗത്തു പ്രവര്ത്തിക്കുന്ന മുഴുവന് സ്ഥാപനങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില് പ്രവര്ത്തിക്കുന്ന വന്കിട സ്ഥാപനങ്ങളുമാണ് ആദ്യ ഘട്ടത്തില് ഉള്പ്പെടുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്ഷം ഒക്ടോബര് 17ന് നടപ്പാക്കും. അപ്പോള് ബാക്കിയായ എല്ലാ ചെറുതും വലുതുമായ സ്ഥാപനങ്ങള്ക്കും നിയമം ബാധകമാകും.
കഴിഞ്ഞ വര്ഷമാണ് ഈ നാല് ആരോഗ്യ തൊഴിലുകളില് സ്വദേശിവല്ക്കരണം സഊദി സര്ക്കാര് പ്രഖ്യാപിച്ചത്. തൊഴില് വിപണിയില് സഊദികളുടെ പങ്കാളിത്തം ഗണ്യമായി ഉയര്ത്താനാണ് സഊദി സര്ക്കാര് ശ്രമിക്കുന്നത്.
Saudi Arabia has increased Saudization in the healthcare sector, prioritizing jobs for nationals. This move affects many expatriate professionals as the country pushes forward with Vision 2030 goals to boost local employment and reduce reliance on foreign workers in key industries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനില് ആദ്യമായി കരിമൂര്ഖനെ കണ്ടെത്തി; കണ്ടെത്തിയത് ദോഫാര് ഗവര്ണറേറ്റില്
oman
• 9 hours ago
മയക്ക് മരുന്ന് കേസ്; നടന് ഷൈന് ടോം ചാക്കോ അറസ്റ്റില്
Kerala
• 10 hours ago
ഖത്തറിലെ സര്ക്കാര് സ്കൂളുകളില് അവസരം; പ്രവാസികള്ക്കും അധ്യാപകരാകാം
qatar
• 10 hours ago
ചൈനയില് മനുഷ്യര്ക്കൊപ്പം ഹാഫ് മാരത്തണില് പങ്കെടുത്ത് റോബോട്ടുകള്
Kerala
• 10 hours ago
അറിയാതെ അധികമായി വായ്പയില് തിരിച്ചടച്ചത് 3,38,000 ദിര്ഹം; ഒടുവില് ഉപഭോക്താവിന് തുക തിരിച്ചു നല്കാന് ഉത്തരവിട്ട് ഫുജൈറ കോടതി
uae
• 11 hours ago
മലപ്പുറം കൊണ്ടോട്ടിയില് വിദ്യാര്ഥിനിയെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
Kerala
• 12 hours ago
ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്ക്ക് പരിക്ക്
Kerala
• 12 hours ago
ദുബൈയില് സ്മാര്ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്പോര്ട്ട് പരിശോധന ഇനി വേഗത്തില്; ആര്ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?
uae
• 12 hours ago
സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു
Kerala
• 13 hours ago
കമ്മീഷന് വൈകുന്നതില് പ്രതിഷേധവുമായി റേഷന് വ്യാപാരികള്
Kerala
• 13 hours ago
റോഡില് എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള് ഫോണ് ഉപയോഗിക്കുന്നവരെ കണ്ടെത്താന് ഒമാന്
oman
• 13 hours ago
ഐസിയുവില് നഴ്സുമാര് നോക്കി നില്ക്കെ എയര്ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം; പ്രതി പിടിയില്
National
• 14 hours ago
ഈസ്റ്റര് തിരക്കു പ്രമാണിച്ച് യാത്രക്കാര്ക്കു മുന്നറിയിപ്പുമായി എമിറേറ്റ്സ്; വാരാന്ത്യത്തില് യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്സ്
uae
• 14 hours ago
ഗസ്സയില് ഇസ്റാഈലും യമനില് യു.എസും ബോംബ് വര്ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്ത്തല് ചര്ച്ചകള് സ്തംഭിപ്പിച്ച് സയണിസ്റ്റുകള്
latest
• 15 hours ago
നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന് അഴിച്ചുപണി
Kerala
• 16 hours ago
ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?
Kerala
• 16 hours ago
യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു
National
• 16 hours ago
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം
National
• 17 hours ago
കാനഡയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു
International
• 15 hours ago
യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ
International
• 15 hours ago
കോഴിക്കോട് വെള്ളയില് പൊലിസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്
Kerala
• 16 hours ago