HOME
DETAILS

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

  
April 19 2025 | 14:04 PM

Fourteen-year-old Vaibhav Suryavanshi becomes the youngest player to make his IPL debut replacing Rajasthan skipper Sanju Samson

ജയ്പൂർ: ഐപിഎല്ലിൽ ചരിത്രം കുറിച്ച് രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയത്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് താരം കളിക്കുന്നത്. പരുക്കേറ്റ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന് പകരക്കാരനായാണ് വൈഭവ് കളത്തിൽ ഇറങ്ങുന്നത്. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയിരിക്കുന്നത്. 16ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പ്രയാസ് റേ ബർമന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. 2019ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് താരം കളത്തിൽ ഇറങ്ങിയത്. 

താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 13കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 

ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലും വൈഭവ് ഈ വർഷം ഇടം നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ബീഹാറിന് വേണ്ടി കളത്തിൽ ഇറങ്ങിയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് സൂര്യവംശി മാറിയത്. ഇതിനു മുമ്പ് ഈ നേട്ടം അലി അക്ബറിൻ്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്.1999-2000 സീസണിൽ 14 വയസ്സും 51 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു അലി അക്ബർ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. 

അതേസമയം മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ ബാറ്റിംഗ് തെരഞ്ഞെടുത്തു. സഞ്ജുവിന് പകരം റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുക. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചിരുന്നത് പരാഗ് ആയിരുന്നു. 

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്

യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, റിയാൻ പരാഗ്(ക്യാപ്റ്റൻ), നിതീഷ് റാണ, ധ്രുവ് ജൂറൽ(വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ.

ലഖ്‌നൗ സൂപ്പർ ജയന്റ്സ് സ്‌ക്വാഡ്

എയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, രവി ബിഷ്‌ണോയ്, ശാർദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാൻ.

Fourteen-year-old Vaibhav Suryavanshi becomes the youngest player to make his IPL debut replacing Rajasthan skipper Sanju Samson



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ': ഓട്ടോ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം വിവാദം

National
  •  7 hours ago
No Image

ഇന്ത്യ-സഊദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സഊദിയിൽ

Saudi-arabia
  •  7 hours ago
No Image

ഹിന്ദി പേരുകൾ സ്‌കൂൾ പാഠപുസ്തകങ്ങൾക്ക്; എൻസിഇആർടി നടപടിയിൽ ശക്തമായ എതിർപ്പ്, കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി

Kerala
  •  7 hours ago
No Image

സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ വാഹനമിടിച്ചു; ദാരുണാന്ത്യം

Saudi-arabia
  •  7 hours ago
No Image

സഊദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു മരണം

Saudi-arabia
  •  7 hours ago
No Image

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പിണറായി വിജയൻ

Kerala
  •  8 hours ago
No Image

സഞ്ജുവിന്റെ ഐതിഹാസിക റെക്കോർഡും തകർന്നു; ഡബിൾ സെഞ്ച്വറിയടിച്ച് ഒന്നാമനായി രാഹുൽ

Cricket
  •  8 hours ago
No Image

മയക്ക് മരുന്ന് കേസ്; നടൻ ഷൈൻ ടോം ചാക്കോക്ക് ജാമ്യം

Kerala
  •  9 hours ago
No Image

വീട്ടിലെപ്പോഴും സംഘര്‍ഷം; സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി കൗമാരക്കാരി, കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ച് ദുബൈ പൊലിസ്

uae
  •  9 hours ago
No Image

ഏത് ഷാ വന്നാലും തമിഴ്‌നാട് ഭരിക്കാനാവില്ല; ബിജെപിയെ കടന്നാക്രമിച്ച് എംകെ സ്റ്റാലിന്‍ 

National
  •  10 hours ago