
സസ്‌പെൻഷനിൽ ഉപജീവനപ്പടി നൽകാത്തതിനാൽ കടം ചോദിച്ച് വിഷുദിനത്തിൽ എസ്‌പിക്ക് പൊലിസുകാരന്റെ ഹൃദയഭേദകമായ കത്ത്

കോഴിക്കോട്: മേലുദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന്റെ പേര് പറഞ്ഞ് സസ്പെൻഷനിലായ പൊലീസുകാരൻ, ഉപജീവനപ്പടി പോലും അനുവദിക്കാത്തതിനാൽ പത്തനംതിട്ട എസ്.പിക്ക് 10,000 രൂപ കടം ചോദിച്ച് കത്തയച്ചു. കോഴിക്കോട് സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ ഉമേഷ് വള്ളിക്കുന്നാണ് എസ്.പിക്ക് കത്തെഴുതിയത്. ഡി.ജി.പിക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
നിയമപ്രകാരം ലഭിക്കേണ്ട ഉപജീവനപ്പടി തടഞ്ഞുവയ്ക്കുകയും ആറ് മാസത്തെ ശമ്പളം കുടിശ്ശികയാക്കുകയും സസ്പെൻഷൻ അനാവശ്യമായി നീട്ടുകയും ചെയ്യുന്നതായി വിഷു ദിനത്തിൽ അയച്ച കത്തിൽ ഉമേഷ് ആരോപിച്ചു. സസ്പെൻഷൻ നീട്ടുന്നതിന് കാരണക്കാരായ എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഉപജീവനപ്പടി ഈടാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തയച്ച ഉടനെ, തടഞ്ഞുവച്ചിരുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഉപജീവനപ്പടി ഉമേഷിന്റെ അക്കൗണ്ടിൽ എത്തി. എസ്.പിയുടെ വീഴ്ചയാണ് ഈ തടസ്സത്തിന് കാരണമെന്നും കത്തിൽ ആരോപിച്ചിരുന്നു.
സഹപ്രവർത്തകരുടെ ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്തെഴുതുകയും അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് 2024 മെയ് 30 മുതൽ ഉമേഷിനെ സസ്പെൻഡ് ചെയ്തത്. 10 മാസമായിട്ടും ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ല. എസ്.പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിന് ആരോപണങ്ങൾ തെളിയിക്കാനോ തള്ളാനോ സാധിച്ചിട്ടില്ല.
അടിയന്തരമായി അന്വേഷണം നടത്തി തന്നെ ജോലിയിൽ പുനർനിയമിക്കണമെന്നും ചട്ടപ്രകാരമുള്ള അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള ശമ്പളവും തടഞ്ഞുവച്ചിരിക്കുന്നത് പൊലീസ് വകുപ്പിന് അപമാനകരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• a day ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• a day ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• a day ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• a day ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• a day ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• a day ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• a day ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• a day ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• a day ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു
Kerala
• a day ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• a day ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• a day ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• a day ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 2 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 2 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 2 days ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 2 days ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• a day ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• a day ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• a day ago