HOME
DETAILS

മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  
April 16 2025 | 12:04 PM

Modi Governments Politics of Vendetta ED Being Misused Against Sonia and Rahul Says Karnataka CM Siddaramaiah

 

ബെംഗളൂരു: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്രസർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്നും അദ്ദേഹം ആരോപിച്ചു.

സോണിയ, രാഹുൽ ഗാന്ധിമാർക്കെതിരായ ഇ.ഡി.യുടെ കുറ്റപത്രം മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതികാര രാഷ്ട്രീയത്തിന്റെ മറ്റൊരു ഭാഗമാണെന്ന് സിദ്ധരാമയ്യ വിമർശിച്ചു. "ഇത് കോൺഗ്രസിന്റെ രണ്ട് നേതാക്കൾക്കെതിരായ നടപടി മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾക്കും ജനാധിപത്യ വിശ്വാസികൾക്കും മോദി സർക്കാർ നൽകുന്ന താക്കീതാണ്. വിയോജിപ്പുകൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല എന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്," അദ്ദേഹം കുറ്റപ്പെടുത്തി.

നാഷണൽ ഹെറാൾഡ് കേസിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അടിസ്ഥാനരഹിതമായ കുറ്റപത്രം തയ്യാറാക്കിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും, മോദിയുടെയും ഷായുടെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് ഇ.ഡി. പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. "സ്വയംഭരണാധികാരമുള്ള അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ, സത്യത്തിന്റെയും നീതിയുടെയും ശക്തിയോടെ കോൺഗ്രസ് ഈ വെല്ലുവിളികളെ നേരിടും," അദ്ദേഹം വ്യക്തമാക്കി.

ഈ സ്വേച്ഛാധിപത്യത്തിനെതിരെ എല്ലാ കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങും. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഓരോ പൗരനും ഈ ചെറുത്തുനിൽപ്പിൽ ഞങ്ങളോടൊപ്പം അണിനിരക്കണം," സിദ്ധരാമയ്യ ആഹ്വാനം ചെയ്തു.

 

Karnataka Chief Minister Siddaramaiah has accused the Modi government of practicing vindictive politics by misusing the Enforcement Directorate (ED) to target Congress leaders Sonia Gandhi and Rahul Gandhi.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഗന്‍ മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്‌സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി

National
  •  a day ago
No Image

ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്

Kerala
  •  a day ago
No Image

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

latest
  •  a day ago
No Image

ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു

National
  •  a day ago
No Image

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു

Kerala
  •  a day ago
No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  a day ago
No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  a day ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  a day ago