HOME
DETAILS

യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

  
April 14 2025 | 12:04 PM

Uttar Pradesh police arrested 6 people for attacking a Muslim women in Muzaffarnagr and torn her burqa

മുസഫര്‍നഗര്‍: യുപിയില്‍ മുസ്‌ലിും യുവതിയുടെ ഹിജാബ് ബലമായി അഴിച്ച്മാറ്റുകയും, കൂടെയുണ്ടായിരുന്ന പുരുഷനെ ആക്രമിക്കുകയും ചെയ്ത കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഖലാപര്‍ നിവാസിയായ ഫര്‍ഹീനും, സച്ചിനും നേരെയാണ് ആക്രമണമുണ്ടായത്. 

കഴിഞ്ഞ ഏപ്രില്‍ 12ന് മുസഫര്‍ നഗറില്‍ വെച്ചാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ജീവനക്കാരനും, ഖലാപ്പറില്‍ നിന്നുള്ള മുസ്‌ലിം യുവതിയും വായ്പ ഗഡു വാങ്ങിയ ശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

എട്ട് പത്ത് പേരടങ്ങുന്ന സംഘം തങ്ങളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാള്‍ തന്റെ ബുര്‍ഖയും, വസ്ത്രങ്ങളും വലിച്ച് കീറി. മാത്രമല്ല തന്റെ കൂടെയുണ്ടായിരുന്ന ആളെ മര്‍ദ്ദിക്കുകയും, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 

തുടര്‍ന്ന് പൊലിസെത്തിയാണ് ഇരുവരെയും സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയത്. ഫര്‍ഹീന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത 115 (2), 352, 191 (2), 74 വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ആറുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പകര്‍ത്തുകയും, സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ച് കണ്ടാല്‍ അറിയുന്ന മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് മുസാഫര്‍ നഗര്‍ സിറ്റി ഡിഎസ് പി രാജുകുമാര്‍ പറഞ്ഞു.

Uttar Pradesh police arrested 6 people for attacking a Muslim women in Muzaffarnagr and torn her burqa



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  a day ago
No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  a day ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  a day ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  a day ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  a day ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  a day ago