
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില് പടക്കനിര്മ്മാണശാലയില് സ്ഫോടനം; എട്ടു പേര്ക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു പടക്ക നിര്മ്മാണശാലയിലുണ്ടായ സ്ഫോടനത്തില് എട്ട് തൊഴിലാളികള് മരിച്ചു. ഉച്ചയ്ക്ക് 12:45 ഓടെയാണ് പടക്കനിര്മാണശാലയില് തീപിടുത്തമുണ്ടായത്.
സംഭവത്തില് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായും അവര്ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'തീപിടുത്തത്തില് രണ്ട് സ്ത്രീകള് ഉള്പ്പെടെ എട്ട് പേര് മരിച്ചു. ഏഴ് പേര്ക്ക് പരുക്കേറ്റു,' ആഭ്യന്തര മന്ത്രി വി അനിത പിടിഐയോട് പറഞ്ഞു.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും വിശദാംശങ്ങള്ക്കായി കാത്തിരിക്കുകയാണെന്നും അവര് പറഞ്ഞു. പരുക്കേറ്റവര്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാന് മുഖ്യമന്ത്രി അനിതയ്ക്കും ജില്ലാ ഉദ്യോഗസ്ഥര്ക്കും നിര്ദ്ദേശം നല്കിയതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രിയും വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടി മേധാവിയുമായ വൈഎസ് ജഗന് മോഹന് റെഡ്ഡി എട്ട് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തില് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരകള്ക്കും അവരുടെ കുടുംബങ്ങള്ക്കും പൂര്ണ്ണ പിന്തുണ നല്കണമെന്ന് അദ്ദേഹം സംസ്ഥാന സര്ക്കാരിനോട് അഭ്യര്ത്ഥിച്ചു.
ദുരന്തത്തെക്കുറിച്ച് അറിഞ്ഞ ജഗന് പാര്ട്ടി നേതാക്കളോട് അപകട സ്ഥലം സന്ദര്ശിക്കാനും ഇരകള്ക്കും അവരുടെ കുടുംബങ്ങള്ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്കാനും നിര്ദ്ദേശിച്ചു.
ഈ മാസം ആദ്യം, ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില് കെട്ടിടത്തിന്റെ ചില ഭാഗങ്ങള് തകര്ന്നുവീണ് ഏഴ് പേരാണ് മരിച്ചത്. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 2 days ago
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 2 days ago
പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 2 days ago
ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്
Cricket
• 2 days ago
ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ
Saudi-arabia
• 2 days ago
സിബിഐ സംഘമെത്തി, വീടിന് സമീപമുള്ള കിണർ വറ്റിച്ച് പരിശോധന നടത്തും | തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം
crime
• 2 days ago
പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്
Kerala
• 2 days ago
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല
Kerala
• 2 days ago
മിക്കവാറും എല്ലാ വീട്ടിലും കാസ അനുകൂലികളുണ്ട്, അവരുടെ വളര്ച്ച ഞെട്ടിക്കുന്നത്, പിന്തുടരുന്നത് ഹിറ്റ്ലറിന്റെ ആശയം; ഫാ. അജി പുതിയപറമ്പിലിന് പറയാനുള്ളത്
Kerala
• 2 days ago
രണ്ട് വയസ്സുള്ള കുഞ്ഞുമായി കെട്ടിടത്തില് നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി; സംഭവം ഷാർജയിൽ
uae
• 2 days ago
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില് പിടിക്കപ്പെടുന്നവര്ക്ക് കൊലക്കയര് ഉറപ്പാക്കാന് കുവൈത്ത്
latest
• 2 days ago
ഫുട്ബോളിനെ പ്രണയിച്ച അര്ജന്റീനക്കാരന്; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്ത്ത് വെച്ച പാപ്പ
International
• 2 days ago
സിവില് സര്വിസ് ഫലം പ്രഖ്യാപിച്ചു, ആദ്യ നൂറില് അഞ്ച് മലയാളികള്, ഒന്നാം റാങ്ക് ഉത്തര്പ്രദേശ് സ്വദേശി ശക്തി ദുബെക്ക്
National
• 2 days ago
സഊദിയിൽ ഈ മേഖലയിലാണോ ജോലി? ഒന്നും ആലോചിക്കേണ്ട വേറെ തൊഴിലന്വേഷിച്ചോളൂ; കൂടുതലറിയാം
Saudi-arabia
• 2 days ago
'പാര്ലമെന്റാണ് എല്ലാത്തിനും മുകളില്' സുപ്രിം കോടതിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി
National
• 2 days ago