HOME
DETAILS

കുടുംബം വിദേശത്താണെങ്കിലും സഊദി പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാം; പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നേരിട്ട് വരേണ്ടതുമില്ല; അറിഞ്ഞിരിക്കാം പുതിയ മാറ്റം | Saudi Iqama Renewal

  
April 09 2025 | 04:04 AM

Saudi Arabia simplifies Iqama renewal for expatriate

റിയാദ്: കുടുംബാംഗങ്ങള്‍ വിദേശത്താണെങ്കില്‍ പോലും സഊദി അറേബ്യയിലുള്ള പ്രവാസികള്‍ക്ക് അവിടെയിരുന്ന് ഇഖാമ പുതുക്കാവുന്ന വിധത്തില്‍ നിയമപരിഷ്‌കാരം. കുടുംബനാഥന്‍ രാജ്യത്ത് തന്നെ തുടരുകയാണെങ്കില്‍ ആശ്രിതരില്‍ ഒരാള്‍ അല്ലെങ്കില്‍ പങ്കാളികളോ നിലവില്‍ രാജ്യത്തിന് പുറത്താണെങ്കില്‍ പോലും താമസക്കാര്‍ക്ക് അവരുടെ 'ഇഖാമ' (റെസിഡന്‍സി പെര്‍മിറ്റ്) പുതുക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ പുതിയ നയം പ്രഖ്യാപിച്ചതായി സഊദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (Saudi Arabia’s General Directorate of Passports) അറിയിച്ചു. കുടുംബാംഗങ്ങളില്‍ ഒരാള്‍ വിദേശത്തായതിനാല്‍ ഇഖാണ അപ്‌ഡേറ്റ്/റിഫ്രഷ് ചെയ്യുന്നതില്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

വിദ്യാഭ്യാസ ആവശ്യാര്‍ഥം സഊദി അറേബ്യയുടെ പുറത്ത് പോകുന്ന കുട്ടികള്‍, രോഗിയായ കുടുംബാംഗങ്ങളെ പരിചരിക്കാനായി രക്ഷിതാക്കളില്‍ ഒരാള്‍ കൂടെ പോകുന്നത്, വിദേശത്ത് കുടുംബത്തിന് അടിയന്തരഘട്ടത്തില്‍ പോകേണ്ട സാഹചര്യം തുടങ്ങിയ അവസരങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിന്നാന് ഇത്തരമൊരു പരിഷ്‌കരണം. നേരത്തെ സഊദിയില്‍വച്ച് ഇഖാമ പുതുക്കുന്ന സമയത്ത് എല്ലാ കുടുംബാംഗങ്ങളും രാജ്യത്ത് ഉണ്ടായിരിക്കണമെന്നായിരുന്നു നിയമം. സഊദിയിലെ പ്രവാസിയുടെ കുടുംബത്തിലെ മക്കളോ അല്ലെങ്കില്‍ പങ്കാളിയോ ഏതെങ്കിലും ആവശ്യത്തിന് നാട്ടിലോ മറ്റോ പുറത്തുപോയാല്‍ ഇഖാമ പുതുക്കാന്‍ കഴിയുമായിരുന്നില്ല. ഇത് ഇഖാമ കാലഹരണപ്പെടാന്‍ കാരണമാകുമായിരുന്നു. എന്നാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇഖാമ പുതുക്കല്‍ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ സഊദി അറേബ്യയില്‍ കുടുംബനാഥന്റെ സാന്നിധ്യം മതി. ഒരു അംഗം വിദേശത്താണെങ്കില്‍ പോലും കുടുംബങ്ങള്‍ക്ക് അവരുടെ നിയമപരമായ പദവി നിലനിര്‍ത്താനും അവശ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാനും കഴിയും.

രാജ്യത്തിന് പുറത്തുള്ള കുടുംബാംഗങ്ങള്‍ക്കുള്ള എക്‌സിറ്റ്, റീഎന്‍ട്രി വിസകളുടെ വിപുലീകരണം ഇപ്പോള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് ആണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇക്കാരണത്താല്‍ 'SADAD', 'Absher' പ്ലാറ്റ്‌ഫോമുകളിലൂടെ ഇഖാമ പുതുക്കാന്‍ കഴിയും. പാസ്‌പോര്‍ട്ട് ഓഫിസുകളിലേക്ക് അപേക്ഷകര്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ എക്‌സിറ്റ്, റീഎന്‍ട്രി വിസകള്‍ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 സഊദി റിയാലാണ്. ഇഖാമ, ഫൈനല്‍ എക്‌സിറ്റ് എന്നിവ പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് യഥാക്രമം 51.75 റിയാലും 70 റിയാലുമാണ്. ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലുമാണ്. 

Under the new guidelines, the presence of the expatriate in Saudi Arabia is sufficient to proceed with the Iqama renewal process. Families can maintain their legal status and continue to receive essential services even if one member is abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  4 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  4 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  4 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  4 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  4 days ago
No Image

യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

National
  •  4 days ago
No Image

വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  4 days ago
No Image

ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്

uae
  •  4 days ago
No Image

ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു

Kerala
  •  4 days ago
No Image

ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച 

International
  •  4 days ago