HOME
DETAILS

വരനും വധുവും ദൂരെ ആയാലും ഇനി കല്യാണം ഉറപ്പ്, ഓഫീസും കയറിയിറങ്ങേണ്ട; ലോകത്തെവിടെ നിന്നും വിഡിയോ കെവൈസിയിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം

  
April 06 2025 | 09:04 AM

Even if the bride and groom are far apart marriage is guaranteed No need to leave the office Marriage registration can now be done via video call from anywhere in the world

 

തിരുവനന്തപുരം: കല്യാണത്തിന് വരനും വധുവും എത്തിയില്ലെങ്കിൽ എന്തു ചെയ്യും? അതൊരിക്കലും ശരിയാവില്ല. ചെറുക്കനും പെണ്ണും നേരിട്ട് വന്നാലേ പാരമ്പര്യ രീതിയിലുള്ള വിവാഹം നടക്കൂ എന്നാണ് കാരണവന്മാർ പറയാറ്. വിദേശത്തോ ദൂരസ്ഥലങ്ങളിലോ താമസിക്കുന്നവർക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ ഒരുമിച്ച് ഹാജരാകേണ്ടതുണ്ട് എന്നതും ഒരു വാദമാണ്. എന്നാൽ, പാരമ്പര്യത്തിന് യാതൊരു കോട്ടവും തട്ടാതെ, വരനും വധുവും ഒരിടത്ത് ഉണ്ടാകണമെന്ന നിബന്ധന ഇല്ലാതെ, വിഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കുന്ന പുതിയ സംവിധാനം  അവതരിപ്പിച്ചിരിക്കുകയാണ് കേരളം.

ഇതോടെ, ലോകത്തിന്റെ ഏത് കോണിൽ നിന്നും വരനും വധുവിനും വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സൗകര്യമാണ് കെ-സ്മാർട്ട് പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുതിയ മാതൃകയാണ് കെ-സ്മാർട്ട് വഴിയുള്ള ഈ വിവാഹ രജിസ്ട്രേഷൻ സംവിധാനമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി വിഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയ കേരളത്തിൽ, 2024 ജനുവരി മുതൽ മാർച്ച് 31 വരെ നടന്ന 63,001 വിവാഹ രജിസ്ട്രേഷനുകളിൽ മൂന്നിലൊന്നും (21,344) ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് പൂർത്തിയാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെ-സ്മാർട്ട് വഴി കേരളം വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. അതിന്റെ പൂർണരൂപം ഇങ്ങനെ: "ഇനി വിവാഹ രജിസ്ട്രേഷനായി വരനും വധുവും ഒരിടത്ത് ഉണ്ടാകണമെന്നോ ഒരേ സമയം ഓൺലൈനിൽ ഹാജരാകണമെന്നോ ആവശ്യമില്ല. വിഡിയോ കെവൈസി വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കെ-സ്മാർട്ടിൽ സംവിധാനമുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇത് സാധ്യമാണ്. രാജ്യത്ത് ആദ്യമായി ഈ സൗകര്യം ഒരുക്കിയത് കേരളമാണ്. 2024 ജനുവരി മുതൽ മാർച്ച് 31 വരെ നഗരങ്ങളിൽ നടന്ന 63,001 വിവാഹ രജിസ്ട്രേഷനുകളിൽ 21,344 എണ്ണം ഓൺലൈനായാണ് നടന്നത്. നഗരസഭാ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. പ്രവാസികൾക്ക് മാത്രമല്ല, നാട്ടിൽ താമസിക്കുന്നവർക്കും ഈ സേവനം ഏറെ പ്രയോജനകരമാണ്. ഏപ്രിൽ 10 മുതൽ ഈ സൗകര്യം ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. കെ-സ്മാർട്ടിലൂടെ കേരളം ഇരട്ടി സ്മാർട്ടാകുകയാണ്."

 

 

Couples can now register their marriage through a video call, no matter how far apart they are. There's no need to visit the office in person, making the process more convenient and accessible from anywhere in the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

Cricket
  •  10 hours ago
No Image

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

uae
  •  11 hours ago
No Image

പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു

Kerala
  •  11 hours ago
No Image

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  11 hours ago
No Image

എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി

Cricket
  •  12 hours ago
No Image

ഒമാനിലെ സ‍ഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

oman
  •  12 hours ago
No Image

ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു

uae
  •  12 hours ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്‌കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത

uae
  •  13 hours ago
No Image

ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി...  രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം

Kerala
  •  13 hours ago
No Image

സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം 

organization
  •  14 hours ago