HOME
DETAILS

'സുകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധം'; മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരിക്കുന്നത് കള്ളമെന്ന് മേഘയുടെ പിതാവ്

  
Web Desk
April 03 2025 | 12:04 PM

Sukant has relations with other women Meghas father says what was said in the anticipatory bail plea is a blatant lie

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ മേഘയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനായ സുകാന്തിന്റെ വിശദീകരണം തള്ളി യുവതിയുടെ പിതാവ്. ഹൈക്കോടതിയില്‍ സുകാന്ത് സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണെന്നും മേഘയുടെ പിതാവ് മധുസൂദനന്‍ മാധ്യമങ്ങളോടു പറഞ്ഞു. വിവാഹാലോചനയുമായി യുവാവിന്റെ കുടുംബം വീട്ടിലെത്തിയെന്നത് തെറ്റാണെന്നും സുകാന്തിന് മറ്റു പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും മധുസൂദനന്‍ പറഞ്ഞു.

സുകാന്തുമായി മകള്‍ക്ക് പ്രണയമുണ്ടെന്ന് മനസ്സിലാക്കിയതോടെ അവളോട് യുവാവിന്റെ വീട്ടുകാരുമായി വന്ന് സംസാരിക്കാന്‍ പറഞ്ഞിരുന്നതായും മധുസൂദനന്‍ പറഞ്ഞു. 

'അവര്‍ ഇവിടെ വന്നു എന്നത് വാസ്തവവിരുദ്ധമാണ്. എന്നെ ഒരു തരത്തിലും അവര്‍ ബന്ധപ്പെട്ടിട്ടില്ല. വിവാഹകാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഓരോരോ കാരണം പറഞ്ഞ് അവന്‍ നീട്ടികൊണ്ടുപോവുകയായിരുന്നു. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊലിസില്‍ അറിയിച്ചിട്ടുണ്ട്' മധുസൂദനന്‍ പറഞ്ഞു.

ഐബി ഉദ്യോഗസ്ഥയായ മേഘ ട്രെയിന്‍ തട്ടി മരിച്ചതില്‍ യുവതിയുടെ കുടുംബത്തിനെ കുറ്റപ്പെടുത്തി സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി സമര്‍പ്പിച്ചിരുന്നു. മേഘയുടെ മരണത്തിനു പിന്നാലെ ഒളിവില്‍പോയ സഹപ്രവര്‍ത്തകന്‍ സുകാന്താണ് മേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. 

യുവതിയുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹരജിയില്‍ പറയുന്നു. മാനസികമായും വൈകാരികമായും ഏറെ അടുത്ത തങ്ങള്‍ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം യുവതിയുടെ വീട്ടില്‍ അറിയിച്ചിരുന്നെന്നും തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചെന്നും ജാമ്യഹരജിയില്‍ പറയുന്നു. എന്നാല്‍ ജ്യോതിഷിയുടെ അഭിപ്രായം തേടാനായിരുന്നു യുവതിയുടെ വീട്ടുകാര്‍ പറഞ്ഞത്. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണെന്ന് പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇതിനു ശേഷം താനുമായി വല്ലവിധേനയും ബന്ധപ്പെടുന്നതും യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. 

വിവാഹം ചെയ്ത് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ജീവിത പങ്കാളിയെയാണ് എനിക്ക് നഷ്ടപ്പെട്ടത്. തന്നെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാര്‍ അതിനു ശ്രമിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം.

'Sukant has relations with other women'; Megha's father says what was said in the anticipatory bail plea is a blatant lie



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ

Kerala
  •  a day ago
No Image

കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി

uae
  •  a day ago
No Image

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a day ago
No Image

വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്‍മാന്‍; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍

Kerala
  •  a day ago
No Image

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് ​സ്ലോട്ടുകൾ

Kerala
  •  a day ago
No Image

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍

uae
  •  a day ago
No Image

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

uae
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: പ്രതിഷേധസൂചകമായി ഹൈദരാബാദില്‍ മുസ്ലിംകള്‍ പള്ളിയിലെത്തിയത് കറുത്ത കൈവളകള്‍ ധരിച്ച്

National
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: ഐക്യത്തോടെ നിന്ന് ഭീകരതയെ തോൽപ്പിക്കണം - രാഹുൽ ഗാന്ധി

National
  •  a day ago