HOME
DETAILS

നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി

  
March 31 2025 | 15:03 PM

Naranganam Village Officer says he will return to work tomorrow CPM Area Secretary assures him there will be no problem

പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചു. നേരത്തെ, സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിന്റെ ഭീഷണി നേരിട്ടതായി ആരോപിച്ചിരുന്ന ജോസഫ് ജോർജിന് അണികളിൽ നിന്ന് പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു. കൂടാതെ, നികുതി കുടിശ്ശിക അടയ്ക്കാമെന്നും എം.വി. സഞ്ജു അറിയിച്ചെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.

വില്ലേജ് ഓഫീസർ നികുതി കുടിശ്ശിക ആവശ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരത്തെ വലിയ വിവാദമായിരുന്നു. "ഓഫീസിൽ കയറി വെട്ടുമെന്ന്" ഏരിയാ സെക്രട്ടറിയുടെ ഭീഷണിയെത്തുടർന്ന് ജോസഫ് ജോർജ് അവധിയിൽ പ്രവേശിച്ചിരുന്നു. അതേസമയം, ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ

സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിനുപുറമേ, നാരങ്ങാനം വില്ലേജ് ഓഫീസിൽ ജോലി ചെയ്യാൻ ഭയമാണ് എന്നാവശ്യപ്പെട്ട് ജോസഫ് ജോർജ് നേരത്തെ പത്തനംതിട്ട ജില്ലാ കളക്ടർക്കു അപേക്ഷ നൽകിയിരുന്നു. അവധി അപേക്ഷയോടൊപ്പം സ്ഥലംമാറ്റം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഭീഷണി ഫോൺ കോളുകൾ ലഭിച്ചെന്ന പരാതിയും ജില്ലാ കളക്ടർ പൊലീസിന് കൈമാറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ നാളെ എമർജൻസി ഡ്രിൽ സംഘടിപ്പിക്കും; ആർടിഎ

uae
  •  a day ago
No Image

അധ്യാപകരും വിദ്യാര്‍ഥികളും പരീക്ഷയ്‌ക്കെത്തിയപ്പോള്‍ ചോദ്യപേപ്പര്‍ ഇല്ല; കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ മാറ്റിവച്ചു

Kerala
  •  a day ago
No Image

"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി

National
  •  a day ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  a day ago
No Image

റെഡ് സി​ഗ്നലുകളിൽ കാത്തിരുന്ന് മടുത്തോ? കാത്തിരിപ്പ് സമയം 20ശതമാനം കുറയും, ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിൽ AI ഉപയോ​ഗിക്കാൻ ആർടിഎ

uae
  •  a day ago
No Image

എറണാകുളം മുടിക്കലില്‍ പുഴയരികിലെ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ഒഴുക്കില്‍ പെട്ട 19 കാരി മരിച്ചു; സഹോദരി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

Kerala
  •  a day ago
No Image

യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില

uae
  •  a day ago
No Image

അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു; അച്ഛന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്

National
  •  a day ago