HOME
DETAILS

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ പരിഹസിച്ചെന്നാരോപണം; കുനാല്‍ കാമ്രയുടെ പരിപാടി നടത്തിയ ഹോട്ടല്‍ തകര്‍ത്ത് ശിവസേന ഷിന്‍ഡെ വിഭാഗം പ്രവര്‍ത്തകര്‍

  
Web Desk
March 24 2025 | 03:03 AM

Shiv Sena Shinde Faction Workers Attempt to Vandalize Hotel Hosting Kunal Kamras Event Alleging Mockery of Eknath Shinde

മുംബൈ: സമൂഹമാധ്യമങ്ങളിലൂടെയും തന്റെ സ്റ്റാന്റ് അപ്പ് കോമഡി വീഡിയോകളിലൂടെയും കേന്ദ്ര സര്‍ക്കാരിനെയും ബിജെപി നേതാക്കളേയും വിമര്‍ശിക്കുന്ന കലാകാരനാണ് കുനാല്‍ കാമ്ര. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയില്‍ കുനാല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചു എന്ന ആരോപണം ശക്തമായിരിക്കെ അദ്ദേഹം വീഡിയോ ചിത്രീകകരിച്ച ഹോട്ടലില്‍ സേനാ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. 

മുംബൈയിലെ ഖാര്‍ പ്രദേശത്തുള്ള ഹോട്ടല്‍ യൂണികോണ്ടിനെന്റലാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെക്കുറിച്ച് കാമ്ര നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലിസ് സ്റ്റേഷന് പുറത്ത് ശിവസേനയുടെ യുവജന വിഭാഗമായ യുവസേന അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി. കാമ്രയുടെ ഫോട്ടോകള്‍ കത്തിച്ച യുവസേന അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. 'കുനാല്‍ കാ കമല്‍' എന്ന തലക്കെട്ടോടെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റാന്‍ഡ്അപ്പ് കോമഡി സെറ്റ് നശിപ്പിച്ചുവെന്നാരോപിച്ച് ശിവസേന യുവസേന (ഷിന്‍ഡെ വിഭാഗം) ജനറല്‍ സെക്രട്ടറി റഹൂള്‍ കനാലിനും മറ്റ് 19 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഭാരതീയ ന്യായ സംഹിതയിലെയും മഹാരാഷ്ട്ര പൊലിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് ചിത്രമായ ദില്‍ തോ പാഗല്‍ ഹേയിലെ ഒരു ഗാനത്തിലെ ഈരടികള്‍ കാമ്ര തന്റെ ഷോയില്‍ ഉപയോഗിച്ചിരുന്നു. ഇത് ഷിന്‍ഡെയെ പരിഹസിക്കാനായി മനഃപൂര്‍വം ഉപയോഗിച്ചതാണെന്നാണ് ഷിന്‍ഡെ വിഭാഗം നേതാക്കളുടെ ആരോപണം.  

ഷിന്‍ഡെയെ ലക്ഷ്യം വയ്ക്കാന്‍ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ കുനാലിന് പണം നല്‍കിയതായി ആരോപിച്ച ശിവസേന എംപി നരേഷ് മസ്‌കെ, കാമ്രയെ 'വാടക ഹാസ്യനടന്‍' എന്നാണ് വിശേഷിപ്പിച്ചത്. കാമ്രയെ ഭീഷണിപ്പെടുത്തിയ മസ്‌കെ അദ്ദേഹം തന്റെ പരാമര്‍ശത്തിന് മാപ്പ് പറയേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.  

അതേസമയം ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തെ ശിവസേന (യുബിടി) എംഎല്‍എ ആദിത്യ താക്കറെ അപലപിച്ചു. ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്നാണ് താക്കെറ ഇതിനെ വിശേഷിപ്പിച്ചത്. എക്‌സില്‍ കുറിച്ച പോസ്റ്റില്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെയും ആദിത്യ താക്കറെ വിമര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Shiv Sena Shinde Faction Workers Attempt to Vandalize Hotel Hosting Kunal Kamra’s Event, Alleging Mockery of Eknath Shinde



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേ സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു, നാലു ദിവസത്തിനിടെ 1000 രൂപയുടെ ഇടിവ്, വേഗം ജ്വല്ലറിയിലേക്ക് പുറപ്പെട്ടോ

Business
  •  a day ago
No Image

റഷ്യ ഉക്രൈന്‍ ബന്ദികൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിന് നന്ദി പറഞ്ഞ് പുടിന്‍

uae
  •  a day ago
No Image

ഇന്നും ഗസ്സ കണ്‍തുറന്നത് കൂട്ടക്കുരുതിയിലേക്ക് ; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 60ലേറെ മനുഷ്യരെ, കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍

International
  •  a day ago
No Image

ചെറിയ പെരുന്നാളിന്റെ മുമ്പ് 100 ദിര്‍ഹത്തിന്റെ പുതിയ നോട്ടു പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്; അറിയാം നോട്ടുവിശേഷം

uae
  •  a day ago
No Image

30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?

Kuwait
  •  a day ago
No Image

പൊലിസ് ഡ്രൈവര്‍ പരീക്ഷയില്‍ 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന്‍ പോലും കഴിയാതെ ഉദ്യോഗാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി

Kerala
  •  a day ago
No Image

നിയമനമില്ല; ആശ, അംഗന്‍വാടി ജീവനക്കാര്‍ക്ക് പിന്നാലെ വനിതാ പൊലിസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്

Kerala
  •  a day ago
No Image

കുതിച്ചുയര്‍ന്ന് പോക്‌സോ കേസുകള്‍; പ്രതിക്കൂട്ടില്‍ ഏറെയുമുള്ളത് ഉറ്റവര്‍

Kerala
  •  a day ago
No Image

ഇനി വിരലടയാളം ശേഖരിക്കുമ്പോള്‍ പൊലിസ് ഫോട്ടോഗ്രാഫര്‍ ഹാജരായി ചിത്രം പകര്‍ത്തണമെന്ന് ഡിജിപി

Kerala
  •  a day ago
No Image

ലഹരി ഉപയോഗം വിലക്കിയതിന് അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് മകനും പെണ്‍സുഹൃത്തും

Kerala
  •  a day ago