
ഹൈദരാബാദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

ഹൈദരാബാദ്: നമ്മൾ മലയാളികൾ ദീർഘ ദൂര യാത്രകളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ് . ആ പ്രദേശത്തെ വ്യത്യസ്ത രുചികളിൽ ഉള്ളതും വൈവിധ്യവുമായ വിഭവങ്ങൾ പരീക്ഷിച്ചു നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഹൈദരാബാദിൽ എത്തികഴിഞ്ഞാൽ ഹൈദരാബാദി ബിരിയാണിയും മട്ടൻ ഹലീമും തുടങ്ങിയ പലതരം വിഭവങ്ങൾ കഴിക്കാറുണ്ട്. എന്നാൽ എല്ലാ ഹോട്ടലുകളിൽ നിന്നും കേറി കഴിക്കുന്നത് തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചതിന്റെ പേര് പറഞ്ഞ് ഹൈദരാബാദിലെ മൂന്ന് പ്രശസ്ത ഭക്ഷണശാലകൾക്കെതിരെ തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഈ റെസ്റ്റോറന്റുകളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗച്ചിബൗളിയിലെ പ്രശസ്ത ടിഫിൻ സെന്ററായ വരലക്ഷ്മി ടിഫിൻസ്, ഹയാത്ത്‌നഗറിലെ ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡ്, മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സ് എന്നിവയാണ് പരിശോധനയിൽ പിടിയിലായത്. വരലക്ഷ്മി ടിഫിൻസിൽ വൃത്തിഹീനമായ മതിലുകൾ, തകർന്ന അടുക്കള തറ, അടഞ്ഞ അഴുക്കുചാലുകൾ, മൂടാത്ത മാലിന്യക്കൂമ്പാരങ്ങൾ എന്നിവ കണ്ടെത്തി. ജലവിശകലന റിപ്പോർട്ടും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലഭ്യമല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അടുക്കളയ്ക്ക് പുറത്ത് എലികളുടെ സാന്നിധ്യവും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിന്ന് എണ്ണ ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു.
ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡിൽ പാചക-സംഭരണ മേഖലകളിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ കൂൺ, ഐസ്ക്രീം, പോപ്പി വിത്തുകൾ, മാംസം എന്നിവ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അടുക്കളയിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും കീടനിയന്ത്രണ രേഖകൾ ഹാജരാക്കാൻ കഴിയാത്തതും ഗുരുതര വീഴ്ചയായി അധികൃതർ വിലയിരുത്തി.
മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സിൽ പൊട്ടിയ ടൈലുകളും കെട്ടിക്കിടക്കുന്ന വെള്ളവും നിറഞ്ഞ വൃത്തികെട്ട തറയാണ് ഉദ്യോഗസ്ഥരെ കാത്തിരുന്നത്. ചിമ്മിനികളിൽ എണ്ണ പുരണ്ടതും ഡ്രെയിനേജ് അടഞ്ഞതും കൂടാതെ, അടുക്കളയിൽ വീട്ടുഈച്ചകളുടെ ശല്യവും ശ്രദ്ധയിൽപ്പെട്ടു. സിന്തറ്റിക് ഭക്ഷണ നിറങ്ങളുടെ ഉപയോഗവും റഫ്രിജറേറ്ററുകളിൽ സസ്യാഹാര-മാംസാഹാര വിഭവങ്ങൾ ഒരുമിച്ച് സൂക്ഷിച്ചതും വിമർശനത്തിന് ഇടയാക്കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ തലയിൽ തൊപ്പിയോ കയ്യുറകളോ ധരിക്കാതിരുന്നതും പ്രധാന രേഖകൾ ലഭ്യമല്ലാത്തതും അധികൃതർ എടുത്തുപറഞ്ഞു.
ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേ സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു, നാലു ദിവസത്തിനിടെ 1000 രൂപയുടെ ഇടിവ്, വേഗം ജ്വല്ലറിയിലേക്ക് പുറപ്പെട്ടോ
Business
• 12 hours ago
റഷ്യ ഉക്രൈന് ബന്ദികൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിന് നന്ദി പറഞ്ഞ് പുടിന്
uae
• 12 hours ago
ഇന്നും ഗസ്സ കണ്‍തുറന്നത് കൂട്ടക്കുരുതിയിലേക്ക് ; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 60ലേറെ മനുഷ്യരെ, കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍
International
• 13 hours ago
ചെറിയ പെരുന്നാളിന്റെ മുമ്പ് 100 ദിര്‍ഹത്തിന്റെ പുതിയ നോട്ടു പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്; അറിയാം നോട്ടുവിശേഷം
uae
• 14 hours ago
30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?
Kuwait
• 14 hours ago
പൊലിസ് ഡ്രൈവര്‍ പരീക്ഷയില്‍ 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന്‍ പോലും കഴിയാതെ ഉദ്യോഗാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി
Kerala
• 14 hours ago
നിയമനമില്ല; ആശ, അംഗന്‍വാടി ജീവനക്കാര്‍ക്ക് പിന്നാലെ വനിതാ പൊലിസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്
Kerala
• 15 hours ago
കുതിച്ചുയര്‍ന്ന് പോക്സോ കേസുകള്‍; പ്രതിക്കൂട്ടില്‍ ഏറെയുമുള്ളത് ഉറ്റവര്‍
Kerala
• 15 hours ago
ഇനി വിരലടയാളം ശേഖരിക്കുമ്പോള്‍ പൊലിസ് ഫോട്ടോഗ്രാഫര്‍ ഹാജരായി ചിത്രം പകര്‍ത്തണമെന്ന് ഡിജിപി
Kerala
• 15 hours ago
ലഹരി ഉപയോഗം വിലക്കിയതിന് അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് മകനും പെണ്‍സുഹൃത്തും
Kerala
• 15 hours ago
എഡിജിപി എംആര്‍ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് വിജിലന്‍സ് കോടതിയില്‍
Kerala
• 16 hours ago
എ.ഡി.ജി.പി അജിത്കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; സ്ഥാനക്കയറ്റത്തിലേക്ക് വഴിതെളിയുന്നു
Kerala
• 16 hours ago
ഗ്രീന്‍ സിഗ്നല്‍ സമഗ്ര സംഭാവന പുരസ്കാരം എ. മുഹമ്മദ് നൗഫലിന്
Kerala
• 16 hours ago
ആഫ്രിക്കയില്‍ മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ തട്ടിക്കൊണ്ടു പോയി
Kerala
• 16 hours ago
കറന്റ് അഫയേഴ്സ്-24-03-2025
PSC/UPSC
• a day ago
ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും
qatar
• a day ago
തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്
National
• a day ago
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം
latest
• a day ago
പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ
Kerala
• a day ago
കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ
Kerala
• a day ago
നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു
qatar
• a day ago