HOME
DETAILS

പെരുമ്പിലാവില്‍ യുവാവിനെ കൊന്നത് റീല്‍സ് എടുത്തതിലുള്ള തര്‍ക്കമാണെന്ന പ്രതികളുടെ മൊഴി പുറത്ത്

  
March 22 2025 | 06:03 AM

Accuseds statement comes out that the murder of a young man in Perumbilavu was a dispute over taking reels

തൃശൂര്‍: പെരുമ്പിലാവ് കൊലപാതകം നടന്നത് റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്‍പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയും തര്‍ക്കവും നടന്നിരുന്നു.

പ്രതികള്‍ എല്ലാവരും ലഹരി കടത്തു കേസുകളിലും പ്രതികളാണെന്നാണ് പൊലിസ് പറയുന്നത്. ഇനി ലഹരി കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നതും പൊലിസ് പരിശോധിക്കും. തൃശൂര്‍ പെരുമ്പിലാവില്‍ വെള്ളിയാഴ്ച രാത്രിയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശിയായ അക്ഷയ്(27) ആണ് മരിച്ചത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. മുഖ്യപ്രതിയായ ലിഷോയിനെ ഇന്നുരാവിലെയാണ് പൊലിസ് പിടികൂടിയത്. 

കേസില്‍ വേറെ ഒരാളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ മറ്റു രണ്ടുപേര്‍ ആകാശും നിഖിലുമാണ്. റെന്റ് എ കാറിനെ ചൊല്ലിയുള്ള തര്‍ക്കവും സമൂഹമാധ്യമങ്ങളിലെ വാക്‌പോരും കൊലപാതകത്തിലെത്തിച്ചുവെന്ന് പൊലിസ്.

 

The murder of Akshay (27) in Perumpilav, Thrissur, occurred after a dispute over a reel video, with the accused, Lisho and Badusha, having previous involvement in drug trafficking, and the police are investigating if the incident is linked to drug-related issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേ സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു, നാലു ദിവസത്തിനിടെ 1000 രൂപയുടെ ഇടിവ്, വേഗം ജ്വല്ലറിയിലേക്ക് പുറപ്പെട്ടോ

Business
  •  13 hours ago
No Image

റഷ്യ ഉക്രൈന്‍ ബന്ദികൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിന് നന്ദി പറഞ്ഞ് പുടിന്‍

uae
  •  13 hours ago
No Image

ഇന്നും ഗസ്സ കണ്‍തുറന്നത് കൂട്ടക്കുരുതിയിലേക്ക് ; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 60ലേറെ മനുഷ്യരെ, കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍

International
  •  14 hours ago
No Image

ചെറിയ പെരുന്നാളിന്റെ മുമ്പ് 100 ദിര്‍ഹത്തിന്റെ പുതിയ നോട്ടു പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്; അറിയാം നോട്ടുവിശേഷം

uae
  •  15 hours ago
No Image

30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?

Kuwait
  •  15 hours ago
No Image

പൊലിസ് ഡ്രൈവര്‍ പരീക്ഷയില്‍ 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന്‍ പോലും കഴിയാതെ ഉദ്യോഗാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി

Kerala
  •  15 hours ago
No Image

നിയമനമില്ല; ആശ, അംഗന്‍വാടി ജീവനക്കാര്‍ക്ക് പിന്നാലെ വനിതാ പൊലിസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്

Kerala
  •  15 hours ago
No Image

കുതിച്ചുയര്‍ന്ന് പോക്‌സോ കേസുകള്‍; പ്രതിക്കൂട്ടില്‍ ഏറെയുമുള്ളത് ഉറ്റവര്‍

Kerala
  •  16 hours ago
No Image

ഇനി വിരലടയാളം ശേഖരിക്കുമ്പോള്‍ പൊലിസ് ഫോട്ടോഗ്രാഫര്‍ ഹാജരായി ചിത്രം പകര്‍ത്തണമെന്ന് ഡിജിപി

Kerala
  •  16 hours ago
No Image

ലഹരി ഉപയോഗം വിലക്കിയതിന് അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് മകനും പെണ്‍സുഹൃത്തും

Kerala
  •  16 hours ago