
ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോതി ജഡ്ജിയായ യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാമ് നിര്‍മായക തീരുമാനം. യോഗത്തില്‍ യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയായി.
എന്നാല്‍ അലഹാബാദ് ഹൈക്കോടതിയിലേക്ക് അയക്കുന്നതിനു പകരം വര്‍മ്മക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കണമെന്ന് ഒരു കൂട്ടം ജഡ്ജിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് അഗ്നിശമനാസേനയിലെ അംഗങ്ങളാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്.
ആരാണ് യശ്വന്ത് വര്‍മ?
2014 ഒക്ടോബറിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ ആദ്യമായി അലഹാബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. രണ്ട് വര്‍ഷത്തിന് ശേഷം 2016 ഫെബ്രുവരിയില്‍ അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹി ഹൈക്കോടതി വെബ്സൈറ്റ് പ്രകാരം, 1969 ജനുവരി 6 ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹന്സ്രാജ് കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷം മധ്യപ്രദേശിലെ രേവ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി നേടിയത്. 1992 ഓഗസ്റ്റ് 8 ന് യശ്വന്ത് വര്‍മ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചില്‍ നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹാബാദ് ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 1992 ഓഗസ്റ്റ് 8 ന് ജസ്റ്റിസ് വര്‍മ്മ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചിലേക്ക് നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു.
നിലവിലെ സംഭവ വികാസങ്ങളോട് ജസ്റ്റിസ് യശ്വന്ത് വര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Strict action is expected against a Delhi High Court judge after unaccounted cash was discovered in their official residence, sparking an investigation into potential misconduct
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയില്‍ പൊലിസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
Kerala
• a day ago
ഇടിവെട്ടി മഴയെത്തും; മൂന്ന് ദിവസം ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
ചര്‍ച്ച വിജയം; മാര്‍ച്ച് 24, 25 തീയതികളിലെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
National
• a day ago
റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശകര്‍ക്ക് സേവനം നല്കാന് നൂറിലധികം ടാക്സികള്‍
uae
• a day ago
ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു തീപിടിച്ച് ആറ് ഇന്തോനേഷ്യന്‍ സ്വദേശികള്‍ക്ക് ദാരുണാന്ത്യം
Saudi-arabia
• a day ago
ഗസ്സയിൽ മനുഷ്യത്വം അവസാനിക്കുന്നു, ഭൂമി കീഴടക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്റഈൽ പ്രതിരോധ മന്ത്രി
International
• a day ago
നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി
National
• 2 days ago
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം അക്രമാസക്തം; മൂന്ന് പേർക്ക് കുത്തേറ്റു
Kerala
• 2 days ago
വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്ത്തകന് സുധീര്‍ ചൗധരി ഇനി ദൂരദര്ശന് അവതാരകന്; കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് കോടികളുടെ പാക്കേജ്
National
• 2 days ago
ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 2 days ago
ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി
National
• 2 days ago
മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
Kerala
• 2 days ago
170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർടിഎ
uae
• 2 days ago
ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്
Kerala
• 2 days ago
താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
Kerala
• 2 days ago
ബൗദ്ധിക സ്വത്തവകാശ ലംഘനം; 7,900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 2 days ago
യുഎഇയില്‍ 25 ഉം സഊദിയില്‍ 11 ഉം ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നു; തൂക്കുകയര്‍ പ്രതീക്ഷിച്ച് നിമിഷപ്രിയ അടക്കം അമ്പതോളം പേര്; രാജ്യം തിരിച്ചുള്ള കണക്ക് അറിയാം
latest
• 2 days ago
26 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലു കിലോഗ്രാം വീതം അരി നല്‍കും
Kerala
• 2 days ago
സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി
Saudi-arabia
• 2 days ago
ഹമാസുമായി ബന്ധമാരോപിച്ച് യു.എസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഗവേഷകന്റെ അറസ്റ്റ് കോടതി തടഞ്ഞു
International
• 2 days ago
സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും
Weather
• 2 days ago