HOME
DETAILS

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ബാറുടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികൾ ഇളവുനൽകി സർക്കാർ

  
March 16 2025 | 03:03 AM

Economic crisis deepens - relief for bar owners

തിരുന്നാവായ (മലപ്പുറം): കടുത്ത സാമ്പത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികൾ ഇളവുനൽകി സർക്കാർ. 2005 മുതൽ 2021 വരെയുള്ള കുടിശ്ശികകൾക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയിൽ  വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ, 2005 മുതൽ എക്സൈസ് വകുപ്പ് നടത്തിയ ബാർ പരിശോധനകൾ പ്രഹസനമായി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ ഈ ഇളവ് ലഭിക്കും. 

ആദ്യമായാണ് സംസ്ഥാനത്ത് ബാറുകൾക്ക് ഇങ്ങനെ ആംനസ്റ്റി നൽകുന്നത്. സർക്കാരിന് ബാർ ഉടമകൾ അടയ്ക്കാനുള്ള നികുതി കുടിശ്ശികയിൽ നിന്ന് വലിയൊരു തുക ഒഴിവാക്കി നൽകാനാണ് നീക്കം. ഇതോടുകൂടി ബാർ ഉടമകളിൽ നിന്ന് ഖജനാവിലേക്ക് എത്തേണ്ട നികുതിപ്പണത്തിൽ ഗണ്യമായ കുറവുണ്ടാകും.ഖജനാവ് നിറയ്ക്കാൻ സാധാരണക്കാരുടെ മേൽ അധികനികുതി ഭാരം ചുമത്തുമ്പോഴാണ് കോടികളുടെ വരുമാനം ഒഴിവാക്കി സർക്കാർ മദ്യവ്യവസായികളെ തലോടുന്നത്. അവർക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

ബാർ ഉടമകൾക്ക് ഇത്രയും വലിയ സൗജന്യം ലഭിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് കാലത്ത് ചില ചെറിയ ഇളവുകൾ മാത്രമാണ് മുമ്പ് നൽകിയിട്ടുള്ളത്. ഇപ്പോൾ ഇത്രയും വലിയ ഇളവ് നൽകുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഫണ്ട് പിരിവാണെന്ന ആരോപണം ഉയരുന്നുണ്ട്. 

കൃത്യമായി റിട്ടേൺ ഫയൽ ചെയ്ത് നികുതി ഒടുക്കാത്ത ബാറുകൾക്കും പലിശയിൽ 50 ശതമാനവും പിഴയിൽ പൂർണമായും ഇളവ് നൽകുന്നതിനാണ് നീക്കം. കൃത്യമായി നികുതി അടക്കുന്ന ബാർ ഉടമകളെ കൂടി അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണിതെന്നും വിലയിരുത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി

uae
  •  2 days ago
No Image

മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

Kerala
  •  2 days ago
No Image

ഷഹവേസ് ഖാൻ; മരണം മുന്നിൽ കണ്ട അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പടച്ചോന്റെ കൈ

uae
  •  2 days ago
No Image

ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം

National
  •  3 days ago
No Image

യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം

uae
  •  3 days ago

No Image

ഇമാമുമാര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടരുത്; നിര്‍ണായക തീരുമാനവുമായി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം

Kuwait
  •  3 days ago
No Image

മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു

Kerala
  •  3 days ago
No Image

ഇനി ഭൂമിയിലേക്ക്; സുനിതയെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില്‍ ഒരു ചുവട് കൂടി, സ്‌പേസ് എക്‌സിന്റെ ദഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഡോക്ക് ചെയ്തു

Science
  •  3 days ago
No Image

പിടി തരാതെ കുതിക്കുന്ന സ്വര്‍ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്‌കൗണ്ട് ഓഫറുമായി ജ്വല്ലറികള്‍ 

Business
  •  3 days ago