HOME
DETAILS

ഇന്ന് ലോക വനിതാ ദിനം; ജീവിക്കാൻ മറന്നതല്ല ഹലീമയുടെ ജീവിതമാണിത്, മൂന്നരപ്പതിറ്റാണ്ട് കിടപ്പിലായ സഹോദരന് കൂട്ട്

  
എൻ.സി ഷെരീഫ്
March 08 2025 | 08:03 AM

Haleemas Life is Not Forgotten But a Story of Dedication  35 Years of Caring for Her Bedridden Brother


അരീക്കോട് ഹലീമ, പേരിനർഥം പോലെ സൗമ്യതയുടെ, മനുഷ്യത്വത്തിന്റെ മാലാഖ. ആഘോഷങ്ങളും ആനന്ദങ്ങളും തൻ്റെ കൂടെപ്പിറപ്പിനു വേണ്ടി മാറ്റിവച്ച മഹിത ജീവിതത്തിനുടമ. മൂന്നര പതിറ്റാണ്ടോളമായി ഹലീമ വീടിനു വെളിയിലെ വിശാലലോകം കണ്ടിട്ട്. വിവാഹവും വീട്ടുതാമസവും തുടങ്ങി കുടുംബത്തിലെ ഒരാഘോഷങ്ങളിലും അവർ കൂടാറില്ല. എല്ലാ മോഹങ്ങളും ഉള്ളിലൊതുക്കി സഹോദരന്റെ വേദനയ്ക്ക് സാന്ത്വനമാ യി അവർ കൂട്ടുകിടക്കുകയാണ്.

ശരീരം തളർന്ന സഹോദരന് പരിമിതികളില്ലാത്ത സ്നേഹം പകർന്നേകുന്ന അരീക്കോട് വെസ്റ്റ് പത്തനാപുരം കാവാട്ട് വീട്ടിൽ ഹലീമയുടെ ജീവിതമാണിത്. 1991 ജനുവരി 27 മുതൽ തുടങ്ങിയതാണ് അവരുടെ പരി ചരണകാലം. 21-ാം വയസിൽ കുടുംബം പോറ്റാൻ കൂലിപ്പണിക്ക് പോയതായിരുന്നു സഹോദരൻ അബ്ദുൽ അസീസ്.

കറുകപ്പട്ട തലച്ചുമടായി വെറ്റിലപ്പാറ, കുരംങ്കല്ല് വനപ്പാതയിലെ ചെങ്കുത്തായ മലയിറങ്ങുമ്പോൾ കാൽതെന്നി അസീസ് വീണു. വീഴ്ചയിൽ മുതുക് മുതൽ കാൽപാദം വരെ തളർന്ന അസീസ് അന്നു മുതൽ 34 വർഷമായി ഒരേ കിടപ്പിലാണ്. മൂന്ന് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടിൽ അസിസിന്റെ കട്ടിലിനോട് ചേർന്ന് മറ്റൊരു കട്ടിലുണ്ട്. അതിൽ ഹലീമ വേണം. മുറി മാറി ക്കിടക്കാൻ പോലും പറ്റില്ല. സഹോദരൻ കിടക്കുന്ന കട്ടിലിൽ തന്നെയാണ് ശുചിമുറിയും. കിടക്ക മാറ്റി താൽക്കാലിക ശുചിമുറി ഒരുക്കും. മലമൂത്ര വിസർജനത്തിന് ഹലീമയുടെ സഹായം വേണം. ഹലീമയുടെ വിവാഹം നടത്തിയിരുന്നെങ്കിലും എട്ടു മാസത്തിനകം ബന്ധം പിരിഞ്ഞു. പിന്നീട് ഒത്തിരി വിവാഹാലോചനകൾ വന്നു. പിതാവ് കോയ ഉമ്മറും മാതാവ് ഫാത്തിമയും വിവാഹത്തിന് നിർബന്ധിച്ചെങ്കിലും സഹോദരന് കൂട്ടിരിക്കാൻ അവർ വേണ്ടെന്നു വച്ചു.

 അസീസിൻ്റെ ദുരന്തത്തിന് അഞ്ചുവർഷം തികയുമ്പോഴാണ് മൂത്ത സഹോദരൻ മരം കയറ്റിയ ലോറിയിൽനിന്ന് വീണത്. മാസങ്ങളോളം കോമയിൽ കഴിഞ്ഞപ്പോൾ ഹലീമക്ക് ഇരട്ടച്ചുമതലയായി. വൃക്കരോഗിയായ പിതാവിനെയും പക്ഷാഘാതം തളർത്തിയ സഹോദരി റുഖിയയെയും മാതാവിനെയും പരിചരിക്കുന്നതിനിടയിൽ ഹലീമ സ്വന്തം ജീവിതം സ്വപ്നമായി പോലും കണ്ടില്ല. മാതാവും പിതാവും സഹോദരിയും വിടപറഞ്ഞെങ്കിലും കുടുംബത്തിന്റെ നെടുംതൂണായി ഹലീമ സഹോദരനെ പരിചരിക്കുകയാണ്. അസീസിനിപ്പോൾ പ്രായം 56. ഹലീമക്ക് അറുപതും. ശാരീരിക അവശതകൾ വകവയ്ക്കാതെയാണ് ഇപ്പോൾ സഹോദരനെ ഹലീമ പരിചരിക്കുന്നത്. കാൽമുട്ടുകൾക്ക് ശസ്ത്രക്രിയക്ക് ഡോക്ടർ നിർദേശിച്ചെങ്കിലും സഹോദരനെ വിട്ട് ആശുപത്രിയിൽ പോകാൻ പറ്റാത്തതിനാൽ ചികിത്സയ്ക്കും പോയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം;  വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ

Kerala
  •  10 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും

Kerala
  •  10 hours ago
No Image

തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം

Kerala
  •  11 hours ago
No Image

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം

Kerala
  •  11 hours ago
No Image

സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന് 

Kerala
  •  12 hours ago
No Image

'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി 

International
  •  12 hours ago
No Image

തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ 

Kerala
  •  12 hours ago
No Image

തെങ്ങിന്‍ തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്‌സറി ലോബി

Kerala
  •  13 hours ago
No Image

സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും

Kerala
  •  13 hours ago
No Image

റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍

National
  •  20 hours ago