
സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ്

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ഇന്ന് വൻ കുറവ്. ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ ജ്വല്ലറിയിലേക്ക് വിട്ടോളൂ.
ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവാണ് കാണിക്കുന്നത്. അതേസമയം, ഡോളർ കരുത്ത് കുറഞ്ഞതും ഇന്ത്യൻ രൂപയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കാത്തതും തിരിച്ചടിയുണ്ടാവാനുള്ള ഒരു സാധ്യതയും കാണിക്കുന്നുണ്ട്. അതുകൊണ്ട് ത്നെ വരുംനാളുകളിൽ വില കൂടുമോ കുറയുമോ എന്ന് പ്രവചിക്കാനാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്. അമേരിക്കയുടെ വ്യാപാര നയങ്ങളായിരുന്നു ഇതിന് കാരണം. ഇന്ന് ഏതായാലും വിലയിൽ നല്ല കുറവാണ് രേഖപ്പെടുത്തുന്നത്. കേരളത്തെ സംബന്ധിച്ച് നോക്കിയാൽ കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. വ്യാപാരികൾക്കിടയിലെ ഭിന്നതയാണ് ഇതിന് കാരണമായി പറയുന്നത്. ഒരു വിഭാഗം വില കൂട്ടിയപ്പോൾ മറുവിഭാഗം വില കുറച്ചതിനും കഴിഞ്ഞ ദിവസം വ്യാപാരലോകം സാക്ഷിയായി. ഇന്ന് രണ്ട് വിഭാഗവും വില കുറച്ചിട്ടുണ്ടെങ്കിലും രണ്ട് വില തന്നെയാണ് കേരളത്തിൽ സ്വർണത്തിന്.
പവൻ സ്വർണത്തിന് വാങ്ങിയത് 64160 രൂപയായിരുന്നു ഇന്നലെ ഒരു വിഭാഗം വ്യാപാരികൾ നിർണയിച്ച വില. അവർ ഇന്ന് 240 രൂപ കുറച്ച് 63920 രൂപക്കാണ് ഒരു പവൻ വില്ഡപന നടത്തുന്നത്. അപ്രകാരം ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. എന്നാൽ മറുവിബാഗമാവട്ടെ ഗ്രാമിന് 60 രൂപ കുറച്ചിട്ടുണ്ട്. 8000 രൂപയാണ് അവരുടെ പക്കൽ ഗ്രാം സ്വർണത്തിന്റെ വില. അതനുസരിച്ച് അവരുടെ പക്കൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ നാം 64000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം ഇവർ 64480 രൂപയായിരുന്നു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്.
ഇവരുടെ പക്കൽ ഇന്നലെ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6635 രൂപയായിരുന്നു. ഇന്ന് 50 രൂപ കുറച്ച് 6585 രൂപയാണ് ഗ്രാമിന്. 22 കാരറ്റ് സ്വർണത്തിന് വില വർധിക്കുന്നതോടെ ആളുകൾ 18 കാരറ്റിലെക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു പവന് 10000 രൂപയുടെ വ്യത്യാസമാണ് ഈ രണ്ട് സ്വർണവും തമ്മിലുള്ളത്.
ചെമ്പിന്റെ അംശം കൂടുതലായിരിക്കും എന്നതാണ് 18 കാരറ്റ് ആഭരണത്തിന്റെ പ്രത്യേകത. 75 ശതമാനം സ്വർണവും 25 ശതമാനം ചെമ്പുമാണുണ്ടാവുക. പണയത്തിനും മറ്റും ഇത് സ്വീകരിക്കില്ല. മാത്രമല്ല അൽപം പണിക്കൂലിയും കൂടും. ആഭരണമായി ഉപയോഗിക്കാൻ മാത്രമാണെങ്കിൽ 18 കാരറ്റ് വാങ്ങാം. ഇനി അതല്ല ആഭരണമായും ആവശ്യം വരുമ്പോൾ പണയം വയ്ക്കാനും ആലോചിക്കുന്നെങ്കിൽ 22 കാരറ്റ് ആഭരണങ്ങളാണ് നല്ലത്. നിക്ഷേപം മാത്രമാണ് ഉദ്ദേശമെങ്കിൽ 24 കാരറ്റ് സ്വർണമാണ് ഏറ്റവും നല്ല തെരഞ്ഞെടുപ്പ്.
ആവശ്യക്കാർക്ക് വില കുറയുന്ന വേളയിൽ സ്വർണം വാങ്ങുന്നതാണ് നല്ലത്. അതിന് കഴിയില്ല എന്നുണ്ടെങ്കിൽ അഡ്വൻസ് ബുക്കിങ് ചെയ്യാം.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2904 ഡോളറായാണ് വില കുറഞ്ഞത്. ഡോളർ സൂചിക 104ലേക്ക് ഇടിയുകയും ചെയ്തിട്ടുണ്ട്, ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം 87.17 ആയി താഴ്ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം
Kerala
• 10 hours ago
സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന്
Kerala
• 10 hours ago
'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി
International
• 11 hours ago
തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ
Kerala
• 11 hours ago
തെങ്ങിന്‍ തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്‌സറി ലോബി
Kerala
• 11 hours ago
സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും
Kerala
• 11 hours ago
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• 19 hours ago
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് രാത്രിയിലും മഴ സാധ്യത
Kerala
• 19 hours ago
കറന്റ് അഫയേഴ്സ്-08-03-2025
PSC/UPSC
• 20 hours ago
സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും
Cricket
• 20 hours ago
ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല
National
• 21 hours ago
മതപരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇനി റോബോട്ട് പറയും, ഒന്നല്ല ഒട്ടനവധി ഭാഷകളിൽ; ഗ്രാൻഡ് മോസ്കിൽ മനാര റോബോട്ടിനെ അവതരിപ്പിച്ചു
Saudi-arabia
• 21 hours ago
കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്
International
• 21 hours ago
ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്
Kuwait
• 21 hours ago
ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക അവധി ടിക്കറ്റുകള്‍ക്ക് തൊഴിലുടമ ഉത്തരവാദി; യുഎഇ മന്ത്രാലയം
uae
• a day ago
'ഒരു വിഭാഗം ബിജെപിക്കായി പ്രവർത്തിക്കുന്നു'; ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
Kerala
• a day ago
നാളെയും മറ്റന്നാളും ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക ഇവിടെ നിന്ന്; കൂടുതലറിയാം
uae
• a day ago
ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്
Cricket
• a day ago
ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ
National
• a day ago
വിശുദ്ധ റമദാനിൽ ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണ വിതരണവുമായി ആർടിഎ
uae
• a day ago
മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു
National
• a day ago