
പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഈ വർഷം ആദ്യമായി 10 കോടി യൂനിറ്റ് പിന്നിട്ടു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 10.084 കോടി യൂനിറ്റായിരുന്നു ഉപഭോഗം. പീക്ക് ലോഡ് ഡിമാന്റ് 5122 മെഗാവാട്ടിലെത്തി. താപനിലയിൽ കാര്യമായ കുറവില്ലാത്തതിനാൽ ഉപഭോഗം ഇനിയും ഉയരും. ഇന്നലെ ഉപയോഗിച്ച 10.084 കോടി യൂനിറ്റ് വൈദ്യുതിയിൽ 8.076 കോടി യൂനിറ്റും പുറം വൈദ്യുതിയാണ്.
2.008 കോടി യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉൽപാദനം. പീക്ക് ലോഡ് ഡിമാന്റ് ഏപ്രിൽ, മെയ് മാസങ്ങളിൽ യഥാക്രമം 5700, 6000 മെഗാവാട്ട് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചുള്ള ആസൂത്രണമാണ് വൈദ്യുതി ബോർഡ് ലോഡ് ഡെസ്പാച്ച് സെന്റർ നടത്തുന്നത്. മാർച്ച് മാസം ആദ്യം തന്നെ 5000 മെഗാവാട്ട് കടന്നത് നല്ല സൂചനയല്ലെന്നാണ് വിലയിരുത്തൽ.
പീക്ക് സമയങ്ങളിൽ ജലവൈദ്യുതി പദ്ധതികളിൽ നിന്നും പരമാവധി ലഭ്യമാകുന്നത് 1500 മെഗാവാട്ട് വരെയാണ്. കേന്ദ്ര ഗ്രിഡിൽ നിന്നും സംസ്ഥാനത്തേക്ക് 4000 മെഗാവാട്ട് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണുള്ളത്. ഇതാണ് പ്രശ്‌നം ഗൗരവമാക്കുന്നത്. 2024 മെയ് 3 ലെ 11.59 കോടി യൂനിറ്റ് വൈദ്യുതി ഉപഭോഗമാണ് റെക്കോഡ്. പീക്ക് ലോഡ് ഡിമാന്റിലെ റെക്കോഡ് 2024 മെയ് 2 ലെ 5797 മെഗാവാട്ടും.
ദിവസം തോറം വൈദ്യുതി ആവശ്യകത ഉയരുകയാണ്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി. 15 മുതൽ 20 കോടി രൂപവരെ മുടക്കിയാണ് ഇപ്പോൾ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നത്. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയും സമ്മർദത്തിലാകും.
ഇക്കാരണത്താൽ പലയിടങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വൈകുന്നേരം ആറിനും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനായി പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പകൽ സമയം നടത്തിയും എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യർഥിച്ചു. വേനൽ മഴ ശക്തിപ്പെട്ടാൽ വൈദ്യുതി ഉപഭോഗം കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി
International
• 12 hours ago
തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ
Kerala
• 12 hours ago
തെങ്ങിന്‍ തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്‌സറി ലോബി
Kerala
• 12 hours ago
സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും
Kerala
• 12 hours ago
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• 20 hours ago
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് രാത്രിയിലും മഴ സാധ്യത
Kerala
• 20 hours ago
കറന്റ് അഫയേഴ്സ്-08-03-2025
PSC/UPSC
• 21 hours ago
സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും
Cricket
• 21 hours ago
ആറ്റുകാൽ ഉത്സവത്തിന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു വനിതാ പൊലീസുകാർക്ക് നേരെ കയ്യേറ്റം ; സിപിഎം കൗൺസിലർക്കെതിരെ കേസ്
Kerala
• 21 hours ago
ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്‌കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല
National
• a day ago
കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്
International
• a day ago
ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്
Kuwait
• a day ago
ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ
National
• a day ago
വിശുദ്ധ റമദാനിൽ ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണ വിതരണവുമായി ആർടിഎ
uae
• a day ago
നാളെയും മറ്റന്നാളും ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക ഇവിടെ നിന്ന്; കൂടുതലറിയാം
uae
• a day ago
ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്
Cricket
• a day ago
നവീൻ ബാബുവിന് നേരെ മറ്റ് സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്ന് ഭാര്യ മഞ്ജുഷ
Kerala
• a day ago
കേരളത്തിൽ കൊടും ചൂട് തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a day ago
മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു
National
• a day ago
താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala
• a day ago
ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക അവധി ടിക്കറ്റുകള്‍ക്ക് തൊഴിലുടമ ഉത്തരവാദി; യുഎഇ മന്ത്രാലയം
uae
• a day ago