
'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും

ഭോപ്പാൽ: രണ്ട് മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട് 'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' വിളിപ്പിച്ചു കൊണ്ടാണ് പൊലിസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
"In #MadhyaPradesh's #Ujjain, the #MPPolice paraded two #Muslim youths, Salim Mewati and Aaqib Mewati, while beating them and forcing them to raise slogans like 'cow is our mother, police is our father,' among others.
— Hate Detector 🔍 (@HateDetectors) March 4, 2025
The procession was held in connection with charges of cow… pic.twitter.com/13sqObfpyX
മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്. സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലിസ്. ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
Police arrested Salim and Aaqib on the charges of cow slaughter and took out a procession, during which accused raised slogans like 'Cow is our mother, police is our father' and serviced. The case is of Ujjain, MP... pic.twitter.com/nswXfFIeJp
— Megh Updates 🚨™ (@MeghUpdates) March 4, 2025
സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലിസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ പൽവാൾ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ഗോരക്ഷ ഗുണ്ടകൾ രണ്ട് .യുവാക്കളെ മർദിച്ച് കനാലിലെറിയുകയായിരുന്നു. രണ്ടുപേരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ ബാൽകിഷൻ സഹായി സന്ദീപ് എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാൽകിഷൻ നീന്തി രക്ഷപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് ലഖ്‌നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവർക്ക് വഴിതെറ്റിയാണ് പൽവാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികൾ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും പിന്നീട് കനാലിൽ തള്ളുകയുമായിരുന്നു.
ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലിൽനിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തിൽ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് പൽവാൾ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മനോജ് വർമ പറഞ്ഞു. കേസിൽ ആകെ 11 പ്രതികളാണുള്ളതെന്നും പൽവാൾ, ഗുരുഗ്രാം, നുഹ് ജില്ലകളിൽ നിന്നുള്ള ദേവരാജ്, നിഖിൽ, നരേഷ്, പവൻ, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം
Kerala
• a day ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• a day ago
യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ
Kerala
• a day ago
റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി
International
• a day ago
കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം
Kerala
• a day ago
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ
Kerala
• a day ago
പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു; 30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന
International
• a day ago
റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 2 days ago
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 2 days ago
മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര് മരിച്ചു, 13 പേര്‍ക്ക് പരുക്ക്
National
• 2 days ago
അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• 2 days ago
'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്
Kerala
• 2 days ago
വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം
Kerala
• 2 days ago
കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്
Kuwait
• 2 days ago
എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്
Kerala
• 2 days ago
"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 2 days ago
അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്
National
• 2 days ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 2 days ago
ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പെയ്നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം
uae
• 2 days ago
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി
Kerala
• 2 days ago