
സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ

തെൽഅവീവ്: 2023 ഒക്ടോബർ ഏഴ്. ലോകം നോക്കി നിൽക്കേ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും ഇന്റലിജന്സ് സംവിധാനവുമുള്ള രാജ്യത്തിന് മേൽ അബാബീൽ പക്ഷികളെ പോലെ അവർ പറന്നിറങ്ങുന്നു. പിന്നീടവിടെ നടന്നത് ചരിത്രം. ലോകശക്തകൾക്ക് മേൽ അവരുടെ അഹങ്കാരത്തിന് മേൽ തലങ്ങും വിലങ്ങും പൊട്ടിച്ച് ആ ചെറുകൂട്ടം അവർക്ക് മറിച്ചൊന്ന് ചിന്തിക്കാൻ അവസരം പോലും നൽകാതെ അവരുടെ ആളുകളെ റാഞ്ചി തിരിച്ചു പറക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട ഉപരോധങ്ങൾക്കിടയിൽ നിന്ന് എങ്ങനെ ഈ ചെറുസംഘം ഇത്രമേൽ ശക്തരായെന്ന് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു അന്നവർ. ഇന്നും ഒന്നരവർഷത്തോളം ഇസ്റാഈൽ എന്ന അതിശക്ത രാജ്യവും അവരുടെ സൈന്യവും കിണഞ്ഞ് ശ്രമിച്ചിട്ടും സാധാരണക്കാരായ അരലക്ഷത്തിലേറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഈ ചെറുസംഘത്തിന്റെ രോമം പോലും തൊടാനായിട്ടില്ലെന്നത് മറ്റൊരു അതിശയം. ഇപ്പോഴിതാ സൈന്യത്തിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റേയും പൂർണ പരാജയമായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണമെന്ന് തുറന്നടിക്കുന്ന ഇസ്റാഈൽ റിപ്പോർട്ട് തന്നെ പുറത്ത് വന്നിരിക്കുകയാണ്. സൈന്യം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകളാണ് ചോർന്നിരിക്കുന്നത്.
ഹമാസിന്റെ മിന്നലാക്രമണത്തിൽ ഇസ്‌റാഈൽ സൈനിക താവളം പൂർണമായി തകർന്നെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇസ്‌റാഈൽ സൈന്യത്തിന്റെ ശേഷി ചോദ്യം ചെയ്യുന്നതാണ് റിപ്പോർട്ടിൽ പുറത്തുവന്ന വിവരങ്ങൾ. സൈനിക കേന്ദ്രത്തിനുള്ളിലെ ഓരോ സംവിധാനങ്ങളും ആക്രമണം നടത്തിയ ഹമാസ് സംഘങ്ങൾ നേരത്തെ കൃത്യമായി മനസിലാക്കിയിരുന്നു. ഹമാസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ ശേഷി അക്കമിട്ട് പറയുന്ന റിപ്പോർട്ട് ജറൂസലേം പോസ്റ്റാണ് പുറത്തുവിട്ടത്.
നഹാൽ ഒസ് സൈനിക ക്യാംപിലെ മിക്ക യൂനിറ്റുകളും സബ് യൂനിറ്റുകളും ഹമാസ് തകർത്തുവെന്നും 53 സൈനികരെ കൊലപ്പെടുത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. താവളത്തിലെ നിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരിൽ കൂടുതലും വനിതാ സൈനികരാണ്. 16 വനിതാ സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈയിടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
ഹമാസ് മിന്നലാക്രമണം തുടങ്ങിയതോടെ സൈനികർ പേടിച്ചോടിയെന്നും ഇതാണ് യൂനിറ്റുകൾ തകർക്കാൻ ഹമാസിന് എളുപ്പമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന് കസ്റ്റഡിയിലെടുത്ത വനിതാ സൈനികരെയാണ് ഈയിടെ വെടിനിർത്തൽ കരാറിനെ തുടർന്ന് ഹമാസ് മോചിപ്പിച്ചത്. ഇത്രയുംവലിയ ആക്രമണം നടത്താൻ ഹമാസിന് ഒരു ചാരന്റെ സഹായം പോലും വേണ്ടിവന്നില്ല. ആക്രമണത്തിന് സൈന്യത്തിൽ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. സൈനിക താവളത്തിന്റെ മാതൃക സൃഷ്ടിച്ചാണ് ആക്രമണം ഹമാസ് പദ്ധതിയിട്ടതെന്ന് റിപ്പോർട്ട് പറയുന്നു. ഗസ്സയിൽ അധിനിവേശം ചെയ്യുമ്പോൾ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വസ്തുക്കൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
സൈനിക ക്യാംപിനുള്ളിലെ എല്ലാ സംവിധാനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ സൈന്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എവിടെയെല്ലാമാണ് ക്യാമറകൾ സ്ഥാപിച്ചത്, ജനറേറ്റർ എവിടെ, സുരക്ഷിതരായി ഒളിക്കാനുള്ള മുറികളെവിടെ, പട്രോളിങ് സംഘത്തിന്റെ നീക്കം, ബേസ് കമാന്റർ എവിടെ, കമ്പനി കമാൻഡർമാർ എവിടെയാണ് ഉറങ്ങിയത്, കോർഡിനേഷൻ സിറ്റുവേഷൻ മുറി എവിടെ എന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി ആക്രമണത്തിന് എത്തിയവർ മനസിലാക്കിയിരുന്നു. അതിനാൽ ഇവർ ഇതെല്ലാം ആസൂത്രണത്തോടെ തകർത്തു. ക്യാംപിൽ എന്താണ് നടക്കുന്നതെന്ന് സൈനിക ആസ്ഥാനത്തു നിന്നു പോലും നിരീക്ഷിക്കാൻ കഴിഞ്ഞില്ല.
രാവിലെ 6.30 നും 7.05 നും ഇടയിൽ സൈനിക ക്യാംപിൽ 65 റോക്കറ്റുകളാണ് പതിച്ചത്. ഒൻപത് മണിയോടെ 65 അംഗസംഘവും പിന്നീട് 50 അംഗസംഘവും 10 മണിയോടെ 100 അംഗ സംഘവും ക്യാംപ് ആക്രമിക്കാനെത്തി. 215 പേരാണ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ആ സമയം ആകെ 171 സൈനികരാണ് ക്യാംപിലുണ്ടായിരുന്നത്. ഇതിൽ 81 പേർ ട്രെയിനികളാണ്. 90 പേർക്കേ ആയുധങ്ങളുണ്ടായിരുന്നുള്ളൂ. സൈനികർ ഹമാസിനു മുന്നിൽ പൂർണമായി കീഴടങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ
Kerala
• a day ago
റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി
International
• a day ago
കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം
Kerala
• a day ago
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ
Kerala
• a day ago
പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു; 30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന
International
• a day ago
റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 2 days ago
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 2 days ago
സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും
Kerala
• 2 days ago
മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്
National
• 2 days ago
'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്
Kerala
• 2 days ago
വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം
Kerala
• 2 days ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 2 days ago
ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പെയ്നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം
uae
• 2 days ago
"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 2 days ago
അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്
National
• 2 days ago
പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 2 days ago
കണ്ണൂരിൽ ഉത്സവത്തിനിടെ സംഘർഷം: ബിജെപി പ്രവർത്തകന് വെട്ടേറ്റു, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
Kerala
• 2 days ago
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി
Kerala
• 2 days ago
വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ
Kerala
• 2 days ago
കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്
Kuwait
• 2 days ago