
'ഹോണ് അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില് ട്രെയിനിനുമുന്നില് ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്നമെന്ന് നിഗമനം

കോട്ടയം: കോട്ടയം ഏറ്റുമാനൂരിനടുത്തുള്ള റെയില്വേ ട്രാക്കില് കണ്ടെത്തിയ മൂന്നുപേരുടെ മൃതദേഹങ്ങള് തിരിച്ചറിഞ്ഞു. പാറോലിക്കള് സ്വദേശി ഷൈനി കുര്യന്, മക്കളായ ഇവാന(10), അലീന(11) എന്നിവരാണ് മരിച്ചത്. പാറോലിക്കല് റെയില്വേ ഗേറ്റിനു സമീപം ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം.
കോട്ടയം നിലമ്പൂര് എക്സ്പ്രസിന് മുന്നിലേക്ക് ഇവര് ചാടുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. പാറോലിക്കല് റെയില്വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. ട്രെയിന് വരുമ്പോള് ട്രാക്കിന് സമീപം നില്ക്കുകയായിരുന്നു മൂവരും. നിര്ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില് നിന്നും മാറിയില്ലെന്നും ട്രെയിന് അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിയെന്നുമാണ് ലോക്കോ പൈലറ്റ് റെയില്വേയില് അറിയിച്ച വിവരം.
സംഭവത്തില് ഷൈനിയുടെ ഭര്ത്താവിനെതിരെ ആരോപണം ഉയര്ന്നിട്ടുണ്ട്. ഇയാള് ഇറാഖിലാണ്. തൊടുപുഴ സ്വദേശിയായ ഭര്ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം.
പൊലിസും ഫയര് ഫോഴ്സും സ്ഥലത്തെത്തി. പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മൃതദേഹങ്ങല് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹഭാഗങ്ങള് ചിന്നിച്ചിതറിയ നിലയിലാണ്. ട്രാക്കില് തടസ്സമുള്ളതിനാല് മറ്റ് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. പലതും വൈകിയാണ് ഓടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
തായ്വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്
International
• 14 hours ago
അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ
Cricket
• 14 hours ago
കൊയിലാണ്ടിയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Kerala
• 14 hours ago
ഇഗ്നോ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി, കൂടുതലറിയാം
latest
• 14 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 14 hours ago