
പൊതു പാര്ക്കിംഗ് സേവനങ്ങളില് വിപ്ലവം സൃഷ്ടിക്കാന് 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്ജ മുനിസിപ്പാലിറ്റി

ഷാര്ജ: എമിറേറ്റിലെ പൊതു പാര്ക്കിംഗ് മാനേജ്മെന്റ് ലളിതമാക്കുന്നതിനായി രൂപകല്പ്പന ചെയ്ത, വിപ്ലവകരമായ ഡിജിറ്റല് പ്ലാറ്റ്ഫോമായ 'മൗഖിഫ്' ആപ്പ് ഷാര്ജ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പുറത്തിറക്കി.
സേവന കാര്യക്ഷമത മെച്ചപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി വര്ധിപ്പിക്കുക, താമസക്കാര്ക്കും സന്ദര്ശകര്ക്കും പാര്ക്കിംഗുമായി സംബന്ധിച്ച പ്രക്രിയകള് കാര്യക്ഷമമാക്കുക എന്നിവയാണ് ഷാര്ജയില് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല് പരിവര്ത്തന ശ്രമങ്ങളുടെ ഭാഗമായ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ സ്മാര്ട്ട് ഡിവൈസ് ആപ്പ് സ്റ്റോറുകളിലും ഡൗണ്ലോഡ് ചെയ്യാന് സാധിക്കുന്ന ഈ ആപ്പ് പൊതു പാര്ക്കിംഗ് കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ സേവനങ്ങള് വാഗ്ദാനം ചെയ്യുന്നു. പെര്മിറ്റുകള് നേടുക, പാര്ക്കിംഗ് ഫീസ് അടയ്ക്കുക, പാര്ക്കിംഗ് ലഭ്യത പരിശോധിക്കുക, സബ്സ്ക്രിപ്ഷനുകള് പുതുക്കുക എന്നിവയുള്പ്പെടെ വിവിധ പാര്ക്കിംഗ് പ്രവര്ത്തനങ്ങള് ഇപ്പോള് ഉപയോക്താക്കള്ക്ക് അവരുടെ ഫോണിലൂടെ എളുപ്പത്തില് ആക്സസ് ചെയ്യാന് കഴിയും.
ആപ്പിന്റെ സേവനങ്ങള് 24/7 ലഭ്യമാണ്. ഉപയോക്താക്കള്ക്ക് സുഗമമായ അനുഭവം നല്കുകയും ഉപഭോക്തൃ യാത്ര ലളിതമാക്കുകയുമെന്ന എന്ന ഷാര്ജയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഫലമായാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഷാര്ജ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല് പരിവര്ത്തന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് 'മൗഖിഫ്' ആപ്പെന്ന് പബ്ലിക് പാര്ക്കിംഗ് മാനേജ്മെന്റ് ഡയറക്ടര് ഹമീദ് അല് ഖാഇദ് പറഞ്ഞു. 'പാര്ക്കിംഗുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്ക്കും ഒരു ഏകീകൃത പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതിലൂടെ താമസക്കാര്ക്കും സന്ദര്ശകര്ക്കും പാര്ക്കിംഗ് ആക്സസ് ചെയ്യുന്നത് മുമ്പത്തേക്കാള് എളുപ്പമാകും,' അല് ഖാഇദ് പറഞ്ഞു.
മൗക്ഇഫ് ആപ്പിന്റെ പ്രധാന സവിശേഷതകള്
തല്ക്ഷണ പാര്ക്കിംഗ് പെര്മിറ്റുകള്: ഉപയോക്താക്കള്ക്ക് നേരിട്ടുള്ള ഇടപെടലുകളോ നീണ്ട കാത്തിരിപ്പോ ഇല്ലാതെ വേഗത്തില് പാര്ക്കിംഗ് പെര്മിറ്റുകള് നേടാന് കഴിയും.
പാര്ക്കിംഗ് ഫീസ് അടയ്ക്കല്: ആപ്പിള് പേ, സാംസങ് പേ, ഇലക്ട്രോണിക് വാലറ്റുകള് തുടങ്ങിയ ജനപ്രിയ പേയ്മെന്റ് രീതികള് ഉപയോഗിച്ച് പാര്ക്കിംഗിന് സുരക്ഷിതമായി പണമടയ്ക്കാം.
സീസണല് സബ്സ്ക്രിപ്ഷന് മാനേജ്മെന്റ് : സീസണല് പാര്ക്കിംഗ് സബ്സ്ക്രിപ്ഷനുകള് എളുപ്പത്തില് നേടുകയും പുതുക്കുകയും ചെയ്യാം.
പാര്ക്കിംഗ് സ്ഥല ലഭ്യത: ഷാര്ജയിലെ വിവിധ സ്ഥലങ്ങളില് ലഭ്യമായ പാര്ക്കിംഗ് സ്ഥലങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള് അറിയാം.
ലംഘന അന്വേഷണങ്ങളും പേയ്മെന്റുകളും : നിയമലംഘനങ്ങള് നടത്തിയിട്ടുണ്ടെങ്കില് ആപ്പ് വഴി അതു പരിശോധിച്ച് ആപ്പ് വഴി തന്നെ പിഴ അടയ്ക്കാം.
നിലവിലുള്ള ഡിജിറ്റല് പരിവര്ത്തനത്തിന്റെ ഭാഗമായി ഷാര്ജ മുനിസിപ്പാലിറ്റി 'മൗഖിഫ്' ആപ്പിലെ ഫീച്ചറുകള് വികസിപ്പിക്കുന്നത് തുടരുകയാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള് കൂട്ടിച്ചേര്ക്കാന് ഒരുങ്ങുകയാണ് മൗഖിഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 14 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 12 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago