HOME
DETAILS

അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ

  
സുനി അൽഹാദി 
February 25 2025 | 03:02 AM

Malnutrition among children of migrant workers

കൊച്ചി: സംസ്ഥാനത്ത് താമസം ഉറപ്പിച്ച അതിഥിത്തൊഴിലാളി കുടുംബങ്ങളിലെ 50 ശതമാനത്തിലധികം കുട്ടികളും പോഷകാഹാരക്കുറവ് മൂലമുള്ള ദുരിതം അനുഭവിക്കുന്നതായി  റിപ്പോർട്ട്. നാഷനൽ ഹെൽത്ത് മിഷനും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 5000ത്തോളം ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കേരളത്തിൽ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. 

എറണാകുളം ജില്ലയിൽ മാത്രം 1300 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിലെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിൽ നടത്തിയ സർവേയിലാണ് 50 ശതമാനത്തിലധികം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി കണ്ടെത്തിയത്. 
കുട്ടികൾക്ക് പോഷകാഹാരവും മറ്റും നൽകുന്ന അങ്കണവാടി സംവിധാനത്തെപ്പറ്റി ഇവരിൽ മിക്കവർക്കും അറിയാമെങ്കിലും പലവിധ കാരണങ്ങളാലും ആ സംവിധാനം ഉപയോഗപ്പെടുത്താൻ മടിക്കുകയാണ്.

 പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്, ഒഡീഷ, യു.പി, ബീഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ താമസം ഉറപ്പിച്ചിരിക്കുന്നത്. കൂടുതൽ പേർ കേരളത്തിലേക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ പ്രവണത കാണിക്കുന്നുണ്ട്.  തൊഴിൽ ലഭ്യത, വിദ്യാഭ്യാസസൗകര്യം തുടങ്ങിയവ കണക്കിലെടുത്താണിത്. നിരവധിപേർ കുട്ടികളെ ഇിടെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ വലിയൊരുവിഭാഗം വിവിധ കാരണങ്ങളാൽ കുട്ടികളെ അങ്കണവാടികളിലോ സ്‌കൂളുകളിലോ അയക്കാൻ മടിക്കുകയാണ്. 

മലയാളം സംസാരിക്കാൻ കഴിയാത്തത്,  അങ്കണവാടികളിലെ ഭക്ഷണം പരിചിതമല്ലാത്തത്, വിവേചനം നേരിടേണ്ടി വരുമോ എന്ന ഭീതി തുടങ്ങിയ കാരണങ്ങളാൽ ആണ് പലരും കുട്ടികളെ അയക്കാത്തത് എന്നാണ് സർവേയിൽ വ്യക്തമാകുന്നത്.
 എറണാകുളത്തെ കുടുംബങ്ങളിൽ നടത്തിയ സർവേയിൽ അഞ്ചു വയസ്സിൽ താഴെയുള്ള അതിഥി തൊഴിലാളികളുടെ 26ശതമാനം കുട്ടികളും  പോഷകാഹാരക്കുറവ് കാരണം അപകടകരമാംവിധം തൂക്കക്കുറവ്  അനുഭവിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ 31 ശതമാനവും ഇതുമൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

കേരളത്തിലെ അങ്കണവാടികളിൽ ആറുവയസ്സു വരെയുള്ള കുട്ടികൾക്ക് പോഷകാഹാരം  ഉറപ്പുവരുത്തുന്നതിനുള്ള വിഭവങ്ങൾ കൊടുക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗപ്പെടുത്തുന്നതിനും ഈ കുട്ടികൾ മടിക്കുകയാണ്.  ആശാവർക്കർമാരെ ഉപയോഗിച്ച് ഈ കുട്ടികളെയും അങ്കണവാടികളിൽ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുമെന്നാണ് നാഷനൽ ഹെൽത്ത് മിഷൻ അധികൃതർ നൽകുന്ന സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  39 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  44 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  an hour ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago