HOME
DETAILS

ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു

  
February 23 2025 | 18:02 PM

Lorry Carrying Inflammable Goods Catches Fire After Hitting Electric Line

കോഴിക്കോട്: വൈദ്യുതി ലൈനില്‍ തട്ടി ആക്രി സാധനങ്ങളുമായി പോയ ചരക്ക് ലോറിക്ക് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ലോറി പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാത്രി എട്ടോടെ വടകര-തണ്ണീര്‍പ്പന്തല്‍ റോഡില്‍ കുനിങ്ങാടിനും കല്ലേരിക്കും ഇടയില്‍ വൈദ്യര്‍പീടികക്ക് സമീപമാണ് അപകടമുണ്ടായത്.

നാദാപുരം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തിലായിരുന്നു ഫയർ ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനം. അപകടം ഉണ്ടായ ഉടനെ തന്നെ ഡ്രൈവര്‍ ലോറിയില്‍ നിന്ന് ഇറങ്ങി മാറിയത് ദുരന്തം ഒഴിവാക്കി. ആക്രി സാധനങ്ങളുമായി പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെഎം ഷമേജ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഡി അജേഷ്, എന്‍എം ലതീഷ്, കെ ഷാഖില്‍, കെകെ ശികിലേഷ്, കെകെ അഭിനന്ദ്, സന്തോഷ് ഇ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ പ്രജീഷ്, ജ്യോതികുമാര്‍ തുടങ്ങിയവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

A lorry transporting inflammable goods caught fire after colliding with a live electric line, resulting in the vehicle being completely gutted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  24 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  30 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  31 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago