HOME
DETAILS

പ്രവാസികളുടെ മരണം; ബഹ്റൈനിലെ നടപടിക്രമങ്ങളറിയാം; വിശദമായി

  
February 23 2025 | 16:02 PM

Understanding Procedures for Expatriate Deaths in Bahrain

മനാമ: പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് ആവശ്യമായ രേഖകളിൽ ഓരോ ഗൾഫ് രാജ്യങ്ങളിലും വ്യത്യാസങ്ങളുണ്ട്. ബഹ്റൈനിൽ എല്ലാ മതക്കാരെയും അവരുടെ ആചാരപ്രകാരം അടക്കം ചെയ്യാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. ക്രിസ്‌തുമത വിശ്വാസികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികൾ തന്നെയുണ്ട്. ഹൈന്ദവർക്ക് മൃതദേഹം ആചാരമനുസരിച്ച് ബലി കർമങ്ങൾ നടത്തി സംസ്കരിക്കാം. കൂടാതെ, മരണാനന്തര സേവനങ്ങൾക്ക് സഹായമേകാൻ മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലെ മയ്യിത്ത് പരിപാലന കമ്മിറ്റി ഉൾപ്പെടെയുള്ള പ്രവാസി മലയാളി സംഘടനകളും ബഹ്റൈനിലുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അല്ലെങ്കിൽ ബഹ്റൈനിൽ തന്നെ അടക്കം ചെയ്യാനായി ബഹ്റൈൻ സർക്കാരും ഇന്ത്യൻ എംബസിയും ആവശ്യപ്പെടുന്ന രേഖകളും നടപടിക്രമങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്. 

മരണ സർട്ടിഫിക്കറ്റിനുള്ള രേഖകൾ

1) മരണ സർട്ടിഫിക്കറ്റ് നൽകുന്നത് ബഹ്റൈൻ പൊതുജനാരോഗ്യ മന്ത്രാലയമാണ്. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്‌റ്റേഷനും ഇതിന് ആവശ്യമാണ്.

2) ബഹ്റൈൻ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി).

3) മരിച്ച പ്രവാസിയുടെ ഒറിജിനൽ പാസ്പോർട്ട്.

4) സിപിആറിന്റെ (ബഹ്റൈനിലെ പ്രവാസികളുടെ ഐഡന്റിറ്റി കാർഡ്) പകർപ്പ്.

5) കമ്പനിയിൽ നിന്നുള്ള സാമ്പത്തിക കുടിശികയെല്ലാം (സെറ്റിൽമെന്റ് തുക) തീർപ്പാക്കിയെന്ന സ്പോൺസറുടെ കത്ത്. കൂടാതെ, മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുവിൻ്റെ പേരിൽ നൽകുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പകർപ്പ്.

6) മരണമടഞ്ഞ പ്രവാസിയുടെ പേര് കമ്പനിയിൽ നിന്ന് ഒളിച്ചോടി പോയവരുടെ പട്ടികയിലാണെങ്കിൽ ഒളിച്ചോടി പോയതെന്ന് സ്പോൺസർ രേഖാമൂലം എഴുതി നൽകണം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതിന്റെ പകർപ്പും ആവശ്യമാണ്.

7) പ്രവാസി മരണമടഞ്ഞത് തൊഴിലിടത്തിൽ അല്ലെങ്കിൽ റോഡ് അപകടത്തിലാണെങ്കിൽ കമ്പനി അല്ലെങ്കിൽ സ്പോൺസർ അക്കാര്യം രേഖാമൂലം എഴുതി നൽകണം. കൂടാതെ, ജിഒഎസ്ഐ ക്ലെയിം ചെയ്യുന്നതിനുള്ള അപേക്ഷ നൽകുകയും സ്‌റ്റാറ്റസ് എത്രയും വേഗം എംബസിയെ അറിയിക്കുകയും ചെയ്യണം.

മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകാൻ / ബഹ്റൈനിൽ അടക്കം ചെയ്യാൻ മരണസർട്ടിഫിക്കറ്റ് കൂടാതെ ആവശ്യമായ രേഖകൾ

1) മരിച്ച പ്രവാസിയുടെ കുടുംബത്തിൻ്റെ അനുമതി കത്ത്. നാട്ടിലെ വില്ലേജ് ഓഫിസർ, തഹസിൽദാർ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാക്ഷ്യപ്പെടുത്തിയ കത്ത് ആവശ്യമാണ്. കത്തിൽ തീയതി, സീൽ എന്നിവ കൂടാതെ അറ്റസ്‌റ്റ് ചെയ്യുന്ന ഓഫിസറുടെ പേര്, ഒപ്പ് എന്നിവയും വേണം. സംസ്ഥാന സർക്കാരിൻ്റെ ആഭ്യന്തര മന്ത്രാലയം അറ്റസ്‌റ്റ് ചെയ്തതാണെങ്കിൽ നോട്ടറി പബ്ലിക് അറ്റസ്‌റ്റേഷനും അനുവദിക്കും.

2) തൊഴിലുടമയുടെ കൈയിൽ നിന്ന് സാമ്പത്തിക കുടിശികയോ മറ്റ് ക്ലെയിമുകളോ ലഭിക്കാനുണ്ടെങ്കിൽ അനുമതി കത്തിൽ അതും വ്യക്തമാക്കണം.

3) മരിച്ച പ്രവാസിയുടെ കുടുംബം ബഹ്റൈനിൽ തന്നെയാണെങ്കിൽ അവരുടെ ഒറിജിനൽ പാസ്പോർട്ടും പകർപ്പും എംബസിയ്ക്ക് നൽകേണ്ടതുണ്ട്. കൂടാതെ, പാസ്പോർട്ടിലേതു പോലെ തന്നെയായിരിക്കണം എംബസിയിൽ നൽകുന്ന ഒപ്പും.

Get detailed information on the procedures to follow in case of an expatriate's death in Bahrain, including repatriation and legal requirements. For more information, try searching online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  40 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  an hour ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  an hour ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago