HOME
DETAILS

യുഎഇ വേറെ ലെവലാണ്; സോഫ്റ്റ് പവർ രാജ്യങ്ങളുടെ പട്ടികയിലും ആദ്യ പത്തിൽ

  
Web Desk
February 23 2025 | 14:02 PM

UAE Ranked Among Top 10 Soft Power Nations Globally

ദുബൈ: ലോകത്ത് ശക്‌തമായ സ്വാധീനം ചെലുത്തുന്ന 'സോഫ്റ്റ് പവർ' രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 10ൽ യു.എ.ഇ ഇടംപിടിച്ചു. നയതന്ത്ര സ്വാധീനം, മികച്ച നിക്ഷേപ സാഹചര്യം, സാമ്പത്തിക വൈവിധ്യവൽക്കരണം തുടങ്ങിയ ഘടകങ്ങളാണ് യു.എ.ഇയുടെ നേട്ടത്തിന് സഹായിച്ചിട്ടുള്ളത്.

ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്സ്-2025 ലാണ് യുഎഇ ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ബന്ധത്തിൽ ഒമ്പതാം സ്ഥാനവും, സ്വാധീനത്തിൽ പട്ടികയിൽ എട്ടാം സ്ഥാനവും, ബിസിനസ്, വ്യാപാരം എന്നീ വിഭാഗത്തിൽ 10സ്ഥാനവുമാണ് യു.എ.ഇക്ക്. ബിസിനസ് ചെയ്യാൻ എളുപ്പമുള്ള രാജ്യം എന്ന നിലയിൽ ആഗോളതലത്തിൽ യു.എ.ഇ രണ്ടാം സ്ഥാനത്താണ്. ഭാവി വളർച്ചാ സാധ്യത, ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ എന്നിവയിലും യുഎഇ ആദ്യ പത്തിൽ ഇടം നേടി. 100ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1.7 ലക്ഷത്തിലധികം ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്‌സ് പ്രസിദ്ധീകരിക്കുന്നത്.

ഐക്യരാഷ്ട്രസഭ അംഗങ്ങളായ 193 രാജ്യങ്ങളുടെയും ആഗോള കാഴ്‌ചപ്പാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനായി ശേഖരിക്കുന്നുണ്ട്.ലോകത്തിന്റെ വിവിധ മേഖലകളിൽ സമാധാനം ഉറപ്പാക്കാനും റഷ്യയും യുക്രെെനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും യു.എ.ഇയുടെ ശക്തമായ ഇടപെടൽ വളരെ വലുതാണ്. ആഗോളതലത്തിൽ യു.എ.ഇയുടെ സ്വാധീനം ശക്തിപ്പെടുത്താനും സമാധാന ചർച്ചകളിൽ വ്യത്യസ്‌ത വിഭാഗങ്ങളെ ഒരുമിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 'സോഫ്റ്റ് പവർ' മേഖലയിൽ വലിയ മുന്നേറ്റമാണ് ഗൾഫ് രാജ്യങ്ങൾ നടത്തിയിട്ടുള്ളത്.

അതേസമയം, മേഖലയിലെ ചില രാജ്യങ്ങളുടെ മുന്നേറ്റം മന്ദഗതിയിലാണ്. സഊദി അറേബ്യ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 20-ാം സ്ഥാനത്തെത്തിയപ്പോൾ, ഖത്തർ ഒരു സ്ഥാനം താഴ്ന്ന് നിലവിൽ 22-ാം സ്ഥാനത്താണ്. കുവൈത്ത്(40) മൂന്ന് സ്ഥാനങ്ങൾ താഴ്‌ന്നപ്പോൾ, ഒമാൻ (49), ബഹ്റൈൻ (51) തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനത്തിൽ മാറ്റമില്ല. 100ൽ 79.5 എന്ന ചരിത്രത്തിലെെ തന്നെ ഏറ്റവും ഉയർന്ന ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്‌സ് സ്കോറുമായി യുഎസ് ആണ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത്. 100ൽ 72.8 സ്‌കോറുമായി ചൈന രണ്ടാം സ്ഥാനത്തും. യുകെ മൂന്നാം സ്ഥാനത്തുമാണ്.

The UAE has been ranked among the top 10 soft power nations globally, recognizing its growing influence and diplomacy on the world stage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

Kerala
  •  a day ago
No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  a day ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  a day ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago