HOME
DETAILS

അവനാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം: റൊണാൾഡോ നസാരിയോ

  
February 23 2025 | 12:02 PM

Ronaldo Nazario talks Lionel Messi is the best footballer

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ശക്തമായ ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ള ചോദ്യം എപ്പോഴും ഫുട്ബോൾ ലോകത്ത് സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ നസാരിയോ. ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെ മറികടന്നുകൊണ്ട് ലയണൽ മെസിയെയാണ് റൊണാൾഡോ നൊസാരിയോ തെരഞ്ഞെടുത്തത്. ആൽബിലെസ്റ്റേ ടോക്കിലൂടെയാണ് ബ്രസീലിയൻ ഇതിഹാസം ഇക്കാര്യം പറഞ്ഞത്. 

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വേണ്ടി ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തുയർത്തിയ താരമാണ് മെസി. 2021ലാണ് മെസി ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെനിലേക്ക് ചേക്കേറിയത്. ഇവിടെ രണ്ട് വർഷം പന്തു തട്ടിയ മെസി പിന്നീട് മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് കൂടുമാറുകയായിരുന്നു. 

നിലവിൽ അമേരിക്കൻ ക്ലബ്ബിനു വേണ്ടി തകർപ്പൻ ഫോമിലാണ് മെസി കളിക്കുന്നത്. മെസിയുടെ വരവോടുകൂടി ഇന്റ ർമയാമി മേജർ ലീഗ് സോക്കറിൽ തകർപ്പൻ മുന്നേറ്റം ആയിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ വരവിനു പിന്നാലെയാണ് മയാമി നേടിയെടുത്തത്. ഇതിനോടകം തന്നെ ഇന്റർ മയാമിക്ക് വേണ്ടി 35 തവണയാണ് മെസി എതിരാളികളുടെ വലയിൽ മെസി പന്തെത്തിച്ചത്. 2026 വരെയാണ് മെസിക്ക് അമേരിക്കൻ ക്ലബ്ബിനൊപ്പമുള്ള കരാർ ഉള്ളത്. ഇതിനുശേഷം താരം ടീമിനൊപ്പമുള്ള കരാർ പുതക്കുമോ എന്ന ചോദ്യവും ഉയർന്നുനിൽക്കുന്നുണ്ട്. 

രാജ്യാന്തരതലത്തിൽ അർജന്റീനക്കൊപ്പവും മെസി തകർപ്പൻ പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലയണൽ സ്കലോണിയുടെ കീഴിൽ അർജന്റീന സമീപകാലങ്ങളിൽ നേടിയെടുത്ത നാല് കിരീട നേട്ടങ്ങളിൽ പങ്കാളിയാകാൻ മെസിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ്, ഫൈനൽ സീമ, രണ്ട് കോപ്പ അമേരിക്ക എന്നീ കിരീടങ്ങൾ ആയിരുന്നു അർജന്റീന സമീപകാലങ്ങളിൽ നേടിയെടുത്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  27 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  32 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  34 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago