HOME
DETAILS

'ഞങ്ങളെ അവര്‍ ആദരിച്ചു, ബഹുമാനിച്ചു, ജൂത മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിച്ചു' ഹമാസ് തടവുകാലത്തെ അനുഭവം വിവരിച്ച് ഇസ്‌റാഈലി ബന്ദി

  
Web Desk
February 23 2025 | 07:02 AM

Hamas captors respected her Jewish traditions holidays-Released Israeli soldier says

ഗസ്സ സിറ്റി: ഹമാസ് തടവു കാലത്തെ ഹൃദ്യമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഇസ്‌റാഈലി. ജനുവരി 30ന് നടന്ന ബന്ദി കൈമാറ്റത്തിന്റെ മൂന്നാം റൗണ്ടിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച ഇസ്‌റാഈലി വനിത സൈനിക അഗം ബെര്‍ഗര്‍ ആണ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ബന്ദികളോട് ഹമാസ് ആദരവോടും അനുഭാവപൂര്‍വ്വവുമാണ് പെരുമാറിയതെന്ന് തെളിക്കുന്നതാണ് അവരുടെ വെളിപെടുത്തല്‍. തടങ്കലില്‍ ജൂത മതാനുഷ്ഠാനങ്ങള്‍  നിര്‍വഹിക്കാന്‍ ഹമാസ് തങ്ങളെ അനുവദിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. 

ഇസ്‌റാഈലി മാധ്യമമായ യെദിയോത്ത് അഹ്‌റോണോത്തിനോടാണ് സൈനികയുടെ തുറന്നു പറച്ചില്‍. 

'ഹമാസിന്റെ തടവില്‍ ആയിരുന്ന സമയത്ത് ജൂത മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിച്ചു. ജൂത പാരമ്പര്യങ്ങളും അവധി ദിനങ്ങളും ആചരിക്കാന്‍ അനുവദിച്ചു- അവര്‍ പറയുന്നു. 

ഒടുവില്‍ തങ്ങളെ വിട്ടയക്കുമ്പോള്‍ അവര്‍ സമ്മാനപ്പൊതി കൈമാറിയത് തന്നേയും സഹതടവുകാരിയേയും അതിശയിപ്പിച്ചെന്നും അവര്‍ പറയുന്നു.ജൂത പ്രാര്‍ത്ഥനാ പുസ്തകമായ സിദ്ദൂര്‍ വരെ ആ സമ്മാനപ്പൊതിയിലുണ്ടായിരുന്നു. ബെര്‍ഗര്‍ പറഞ്ഞു.

'എങ്ങനെ അത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ അവര്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ തന്നു,' 

ഈ സംഭവത്തെ അസാധാരണം എന്നാണ്  സംഭാഷണത്തിനിടെ ബെര്‍ഗര്‍ വിശേഷിപ്പിച്ചത്. പ്രാര്‍ഥനാ പുസ്തകം ഞങ്ങളുടെ കയ്യില്‍ വന്നു ചേര്‍ന്നു എന്നത് വെറും യാദൃശ്ചികമല്ല. ഞങ്ങള്‍ അത് ഏറ്റവും കൂടുതല്‍ ആഗ്രപിച്ചിരുന്ന സമയത്താണ് അത് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. 
പുറംലോകവുമായുള്ള മുഴുവന്‍ ബന്ധവും വിച്ഛേദിക്കുന്ന രീതിയിലല്ല ഹമാസ് ബന്ദികളെ താമസിപ്പിച്ചത് എന്നും അവരുടെ സംസാരത്തില്‍ നിന്നും വ്യക്തമാവുന്നുണ്ട്. 

'റേഡിയോയില്‍ നിന്നും ടെലിവിഷന്‍ സെഗ്മെന്റുകളില്‍ നിന്നും മറ്റുമാണ് തീയതികളെ കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കിയത്. ഇതാണ് അവധി ദിനങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിച്ചത്' അവര്‍ വ്യക്തമാക്കി. എല്ലാ അവധി ദിനങ്ങളുമില്ലെങ്കിലും ജൂത പെസഹാ ആചരിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും അവര്‍ ഓര്‍ക്കുന്നു. അവര്‍ തനിക്ക് ചോളത്തിന്റെ മാവ് എത്തിച്ചു തന്നെന്നും അവര്‍ ഓര്‍ത്തെടുത്തു.  

ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധം കൊടിമ്പിരി കൊണ്ട സമയത്തായിരുന്നു അത്. സാധാരണക്കാരായ മനുഷ്യര്‍ക്കു മേല്‍ മരണമഴ പെയ്യിച്ച് ഇസ്‌റാഈല്‍ ക്രൂരതയുടെ സകല അതിരുകളും ഭേദിച്ച കാലം.  ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ തകര്‍ത്ത് ഇസ്‌റാഈല്‍ താണ്ഡവമാടിയ ഗസ്സയിലെ മനുഷ്യര്‍ ഒരിറ്റു വെള്ളം പോലുമില്ലാതെ മരിച്ചു വീണ സമയത്താണ് തങ്ങള്‍ ബന്ദിയാക്കിയവര്‍ക്കു മേല്‍ ഹമാസ് ഇത്രമേല്‍ കരുണ പെയ്തത്. 

അവര്‍ വീണ്ടും പറയുന്നത് കാണുക. 

യോം കിപ്പൂര്‍ അവധിക്കാലം എങ്ങനെ ആചരിച്ചുവെന്ന് ഓര്‍ത്തുകൊണ്ട് അവള്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് ഉപവസിക്കാന്‍ കഴിഞ്ഞു, ആ ദിവസം ഞാന്‍ ധാരാളം പ്രാര്‍ത്ഥിച്ചത് ഓര്‍ക്കുന്നു- അവര്‍ തുടരുന്നു. 

എസ്തറിന്റെ ഉപവാസവും  ഞാന്‍ ആചരിച്ചു. അത് നിര്‍ബന്ധമായും ചെയ്യണം എന്ന് തോന്നിയിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ അപ്പോഴത്തെ സാഹചര്യത്തില്‍. 

തന്റെ മോചനവും അവര്‍ ഓര്‍ത്തെടുക്കുന്നു. അതി വൈകാരികമായ ഒരു നിമിഷമായിരുന്നു അത്. ഞാന്‍ മോചിപ്പിക്കപ്പെടുമെന്ന് എന്നറിയാമായിരുന്നു.എന്റെ വിശ്വാസം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അവസാനം ആ വിശ്വാസമാണ് എനിക്ക് കരുത്ത് നല്‍കിയത്- അവര്‍ പറഞ്ഞു നിര്‍ത്തുന്നു. 

അതേസമയം, ഇസ്‌റാഈലി ജയിലുകളില്‍ നിന്ന് മോചിതരാവുന്ന ഫലസ്തീനികള്‍ക്ക് പറയാനുള്ളത് കൊടി പീഡനങ്ങളുടെ കഥയാണ്. ഏകാന്തവാസങ്ങളുടെ പറഞ്ഞു ഫലിപ്പിക്കാന്‍ പോലും കഴിയാത്തത്രയും വലിയ ക്രൂരതകളുടെ അവര്‍ താണ്ടിയ വേദനാപര്‍വ്വങ്ങളുടെ തീരാക്കഥകളാണ് ഇസ്‌റാഈല്‍ തടവറകകളില്‍ നിന്ന് മോചിതരായ ജന്മ നാട്ടില്‍ തിരിച്ചെത്തിയ ഫലസ്തീനികള്‍ക്ക് പറയുന്നത്. തങ്ങള്‍ക്ക് നേരെയുണ്ടായ മോശമാ പെരുമാറ്റങ്ങള്‍, മതിയായ ചികിത്സ നല്‍കാതിരുന്നത് എന്തിനേറെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട സാഹചര്യങ്ങള്‍. തടവില്‍ നിന്ന് മോചിതരായ ഉടന്‍ പലരേയും ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയായിരുന്നു. ഇസ്‌റാഈല്‍ വിട്ടയച്ച തടവുകാരുടേയും ഹമാസ് മോചിതരാക്കിയ ബന്ദികളുടേയും നേര്‍ചിത്രങ്ങള്‍ തന്നെ ലോകത്തിന് ഇരുവരുടേയും ശരിയായ മുഖം ലോകത്തിന് കാണിച്ചു കൊടുത്തതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  10 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  10 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  10 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  10 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  10 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  10 hours ago