HOME
DETAILS

അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍, ആരോടും ഇടപെടാത്ത പ്രകൃതം; മനീഷിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അടിമുടി ദുരൂഹത

  
Web Desk
February 21 2025 | 05:02 AM

manesh vijay and family suicide kakkanad mystery

കാക്കനാട്: കൊച്ചി കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ജാര്‍ഖണ്ഡ് സ്വദേശിയായ കസ്റ്റംസ് ഓഫിസറെയും മാതാവിനെയും സഹോദരിയെയുമാണ് ഇന്നലെ  ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റസംസ് അഡിഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്(43), മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരയാണ് കാക്കനാട് ടി.വി.സെന്ററിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് കിടക്കയില്‍ മരിച്ചനിലയിലും കസ്റ്റംസ് ഓഫിസറായ മകനും സഹോദരിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഇതിനുപിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയില്ല. ഒന്നര കൊല്ലമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. അയല്‍ക്കാരുമായോ നാട്ടുകാരുമായോ ഇവര്‍ക്ക് അധികം അടുപ്പമുണ്ടായിരുന്നില്ല.

ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ ഓഫിസില്‍ ഹാജരായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജനലിലൂടെ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശാലിനിയുടെ മൃതദേഹം ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിച്ചു. ഇതിനിടെ മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 

2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്.   കഴിഞ്ഞ വര്‍ഷം സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്സാം ഒന്നാം റാങ്കോടെ പാസ്സായിരുന്നു. ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. 

അമ്മയെ കൊലപ്പെടുത്തി മനീഷും സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. വീടിന്റെ ഇടത്തേ മുറിയില്‍ പുതപ്പുകൊണ്ട് മൂടി മൃതദേഹത്തില്‍ പൂക്കള്‍ വിതറിയ നിലയിലാണ് അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ ഒരു ഡയറിയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് കരുതുന്നത്. ഇവരെ വിവരമറിയിക്കണമെന്ന് മനീഷിന്റെ ഡയറില്‍ പറഞ്ഞിട്ടുണ്ട്. 

അവിവാഹിതരായ സഹോദരങ്ങള്‍ മാതാവ് മരിച്ചതിന്റെ ആഘാതത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. അമ്മയുടെ മരണം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയാണെങ്കില്‍ എന്താണ് അവരെ ഇതിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  25 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  31 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  33 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago