HOME
DETAILS

നഷ്ടം 9.20 കോടി: നിരക്ക് കൂട്ടിയിട്ടും രക്ഷയില്ല- വൈദ്യുതി ബോർഡും നഷ്ടത്തിലേക്ക്

  
സുനി അൽഹാദി
February 21 2025 | 02:02 AM

Electricity Board despite rate hiketo the loss

കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെ.എസ്.ഇ.ബി) നഷ്ടത്തിലേക്ക്. എല്ലാവർഷവും വൈദ്യുതിചാർജ് വർധിപ്പിച്ചിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.  2024വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം  കെ.എസ്.ഇ.ബിക്ക് 9.20 കോടി രൂപ നഷ്ടം വന്നതായാണ് വ്യക്തമാകുന്നത്. വാട്ടർ അതോറിറ്റിയിൽ നിന്നും 2023 ഒക്ടോബർ വരെ കിട്ടാനുള്ള തുക സർക്കാർ  ഏറ്റെടുത്തിട്ടും  2024 സെപ്റ്റംബർ വരെ  1,997 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്നും ഇലക്ട്രിസിറ്റി ബോർഡ് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

അതേസമയം എസ്.എസ്.എൽ.സി യോഗ്യതപോലുമില്ലാത്ത  ജീവനക്കാർക്ക് ഒരു ലക്ഷത്തിലേറെ രൂപ വീതം ശമ്പളം നൽകുന്നതും ബോർഡിനെ നഷ്ടത്തിലേക്ക് നയിക്കുന്നുണ്ട്. ബോർഡിൽ എസ്.എസ്.എൽ.സി പാസാകാത്ത 451 ഓവർസിയർമാരാണുള്ളത്. ഇവർ വാങ്ങുന്നശമ്പളമാകട്ടെ സബ് എൻജിനീയർ ഗ്രേഡിലുള്ള 1,33,695രൂപ വീതമാണ്. ഒരുമാസം ഇവർക്ക് ശമ്പളം നൽകാനായി ബോർഡ് ചെലവാക്കുന്നത് 6.29 കോടി രൂപയാണ്. 

എസ്.എസ്.എൽ.സി പാസാകാത്ത 34 പേർ സബ് എൻജിനീയറിലും ഉയർന്ന ഗ്രേഡിലുള്ള  ഒന്നരലക്ഷത്തോളം രൂപവീതമാണ് ശമ്പളം വാങ്ങുന്നത്. 1,43,860രൂപയാണ് ഇവരുടെ ശമ്പളം. അതേസമയം വൈദ്യുതി ചാർജ് കൂട്ടിയിട്ടും ബോർഡ് നഷ്ടത്തിൽ നിന്ന് കരകയറിയില്ലെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജുവാഴക്കാല നൽകിയ അപേക്ഷയിൽ ബോർഡ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  a day ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  a day ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago