HOME
DETAILS

ഒമാനില്‍ ഏറ്റവും വിലയേറിയ മൊബൈല്‍ നമ്പര്‍ ലേലത്തില്‍ പോയത് ഒരു കോടി രൂപയ്ക്ക് 

  
February 21 2025 | 02:02 AM

Most expensive Omani mobile number sold for 429500 omr

മസ്‌കത്ത്: ഒമാനില്‍ ഏറ്റവും വിലയേറിയ മൊബൈല്‍ നമ്പര്‍ ലേലത്തില്‍ പോയത് 429,500 റിയാലിന്. ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഏകദേശം ഒരു കോടി രൂപയ്ക്ക് അടുത്ത് വരും ഇത്. 777777777 എന്ന വോഡഫോണ്‍ മൊബൈല്‍ നമ്പര്‍ ആണ് റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തിലൂടെ പോയത്. ലേലം വഴി ലഭിച്ച മുഴുവന്‍ വരുമാനവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഒമാന്‍ വോഡഫോണ്‍ പ്രഖ്യാപിച്ചു.

2025-02-2108:02:50.suprabhaatham-news.png
 
 

77777777 എന്ന നമ്പര്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ലേലമാണിതെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ) അറിയിച്ചു. ലേലത്തില്‍ വോഡഫോണിന്റെ 171 ഡയമണ്ട് നമ്പറുകളും 29 ഗോള്‍ഡ് നമ്പറുകളും ഉള്‍പ്പെടെ ആകെ 200 പ്രീമിയം നമ്പറുകളാണ് ഉണ്ടായിരുന്നത്. 'ഡയമണ്ട്', 'സ്വര്‍ണ്ണ' നമ്പറുകള്‍ എന്നിങ്ങനെയായി 777777777, 777777776, 777777778, 777777755, 777770000, 777077777 തുടങ്ങിയ വിവിധ ഫാന്‍സി നമ്പറുകള്‍ ആണ് ലേലത്തില്‍ വച്ചത്. 777777777 നമ്പറിന്റെ ഉടമയെ വോഡഫോണ്‍ കമ്പനി അഭിനന്ദിച്ചു. 

 

അതേസമയം, ഇത്രയും ഭീമമായ തുക കൊടുത്ത് ഒരു നമ്പര്‍ സ്വന്തമാക്കിയതിനെതിരേ വിമര്‍ശനവും ഉയര്‍ന്നു. പലരും ഇതുസംബന്ധിച്ച സോഷ്യല്‍മീഡിയയിലെ ടിആര്‍എയുടെയും വോഡഫോണിന്റെയും അറിയിപ്പിന് താഴെ വിമര്‍ശനം ഉന്നയിച്ചു. എന്റെ എല്ലാ വായ്പകളും അടയ്ക്കാനും വീട് വാങ്ങാനും അതിന് പുറമെ ജീവിതം നയിക്കാനും ഈ തുകകൊണ്ട് കഴിയുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അഹമ്മദ് അല്‍ ബലൂഷി എന്നയാള്‍ പറഞ്ഞു. ഒരു ഫോണ്‍ നമ്പര്‍ വാങ്ങാന്‍ ഇത്രയും പണം പാഴാക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  25 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  31 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  33 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago