
കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് നിഗമനം

കൊച്ചി: കാക്കനാട്ടെ കൂട്ടആത്മഹത്യക്കു കാരണം സെന്‍ട്രല്‍ ടാക്‌സ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫീസിലെ അഡീഷണല്‍ കമ്മീഷണറായ മനീഷിന്റെ സഹോദരി ശാലിനി വിജയ്‌ക്കെതിരെ പരീക്ഷാതട്ടിപ്പു കേസില്‍ സിബിഐ അറസ്റ്റ് ഭയന്നെന്ന് നിഗമനം. ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിനു പിന്നാലെയാണ് സിബിഐ ഇവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ പതിനഞ്ചാം തീയതി ചോദ്യംചെയ്യലിന് ഹാജരാകാനായി സിബിഐ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതേ ദിസസം തന്നെയാണ് കൂട്ടആത്മഹത്യയും നടന്നതെന്നാണ് വിവരം. ജിഎസ്ടി അഡീഷണല്‍ കമ്മീഷണറായ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് നിന്ന് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു മനീഷിന്റെയും ശാലിനിയുടേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒരാഴ്ചയായി ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് സര്‍വീസില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു. മനീഷ് വിജയ് അവധി കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കുടുംബത്തെ കണ്ടെത്തിയത്.
2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായിരുന്നു. ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍ക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ല ഇവര്‍ എന്ന് പ്രദേശവാസികള്‍ പറഞ്ഞു.തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തൃക്കാക്കര പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലിസ് അറിയിച്ചു.
മനീഷിന്റെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യാ വിവരം ഇവരെ അറിയിക്കണെമന്ന് മനീഷ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. മനീഷും ശാലിനിയും തൂങ്ങിമരിച്ചതാണെന്നത് വ്യക്തമാണെങ്കിലും അമ്മ ശകുന്തള അഗര്‍വാള്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇതുവരം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
It is concluded that CBI was afraid of arrest in Kakanate mass suicide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 14 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago