
സഊദി റിയാലിന് ഔദ്യോഗിക ചിഹ്നമായി; പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി സൽമാൻ രാജാവ്

ജിദ്ദ: സഊദി അറേബ്യയുടെ കറൻസിയായ റിയാലിന് ഏകീകൃത ചിഹ്നമായി. ഭരണാധികാരി സൽമാൻ രാജാവ് പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി. രാജ്യത്തിൻ്റെ ദേശീയ കറൻസിയുടെ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനമാണിതെന്നും, പുതിയ ചിഹ്നത്തിന് അംഗീകാരം നൽകുന്നതിന് നേതൃത്വം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സഊദി സെൻട്രൽ ബാങ്ക് (സാമ) ഗവർണർ അയ്‌മൻ അൽ സയാരി നന്ദി അറിയിച്ചു.
ഈ തീരുമാനം പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഊദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ഉയർത്തിക്കാട്ടാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുമായി ചേർന്ന് സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ റിയാലിൻ്റെ ഔദ്യോഗിക ചിഹ്നം ക്രമേണ പ്രയോഗത്തിൽ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത് ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരികമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള കറൻസികളിൽ, പ്രത്യേകിച്ച് ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ സഊദി റിയാലിനെ പ്രധാനമായി സ്ഥാപിക്കുന്നതിനുമാണെതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സഊദി സ്‌റ്റാൻഡേർഡ്‌സ് ആൻഡ് മെട്രോളജി ഓർഗനൈസേഷൻ തുടങ്ങി ചിഹ്നം വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഗവർണർ നന്ദി പറഞ്ഞു. ഏറ്റവും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിച്ചെടുത്തതാണ് സഊദി റിയാൽ ചിഹ്നം. കൂടാതെ, ഇത് രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നു. അറബിക് കാലിഗ്രാഫിയിൽ നിന്ന് ഉരുത്തിരിഞ്ഞ രൂപകൽപ്പനയിൽ ദേശീയ കറൻസിയായ 'റിയാൽ' എന്ന് വായിച്ചെടുക്കാൻ കഴിയുന്ന രീതിയിലാണ് ചിഹ്നം രൂപകൽപന ചെയ്തിരിക്കുന്നത്. ആഭ്യന്തര അന്തർദേശീയ സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ സഊദി റിയാലിന്റെ പ്രതിനിധാനം പുതിയ ചിഹ്നം കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discover the significance of Saudi Arabia's official emblem, featuring two crossed swords and a palm tree, representing the country's rich history, justice, and prosperity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 13 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 12 hours ago