HOME
DETAILS

ദേശീയ കൺവെൻഷൻ; 'യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം

  
Web Desk
February 20 2025 | 13:02 PM

National Convention Kerala joins hands with non-BJP states to demand Centre withdraw UGC draft amendment proposals

തിരുവനന്തപുരം: യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാർക്ക് വേണ്ടി ഗവർണ്ണർമാർ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണ്ണർ ഉടക്കിട്ടതോടെ മലയാള സർവ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാർ ദേശീയ കൺവെൻഷനിൽ നിന്ന് പങ്കെടുത്തില്ല.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി മാറി യുജിസി കരടുനിര്‍ദേശങ്ങള്‍ക്കെതിരെ കേരളം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍. ആരെയും വിസിയാക്കാനാകുന്ന കരട് നിർദ്ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസലർമാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

അതിനിടെ, കരട് നിര്‍ദേശങ്ങള്‍ക്കെതിരെ സർക്കാറിന് പിന്തുണയുമായി പ്രതിപക്ഷനേതാവും രം​ഗത്ത് വന്നു. അടുത്ത കണ്‍വെന്‍ഷന്‍ തെലങ്കാനയില്‍ സംഘടിപ്പിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ഗമല്ലു അറിയിച്ചു. കർണ്ണാടക-തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രിമാരും ദേശീയ കൺവെൻഷനിൽ പങ്കെടുത്തു. യുജിസി കരട് നിർദ്ദേശങ്ങൾക്കെതിരെ എന്ന നിലക്കുള്ള നോട്ടീസുകളും ബോർഡും ഗവർണ്ണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയിരുന്നു. യുജിസിക്കെതിരെ സംസ്ഥാനങ്ങൾക്ക് പരിപാടികൾ സംഘടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇന്നലെ ഗവർണ്ണർ അമർഷം അറിയിച്ചിരുന്നു. രാജ്ഭവൻ കടുപ്പിച്ചതോടെ ഭൂരിപക്ഷം വിസിമാരും കൺവെൻഷനിൽ പങ്കെടുത്തിരുന്നില്ല.ഔചിത്യബോധമുണ്ടെങ്കിൽ വിസിമാർ പങ്കെടുക്കുമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഈ നിലപാടിനെ വിമർശിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago