HOME
DETAILS

മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം

  
Web Desk
February 20 2025 | 12:02 PM

kylian mbappe create a new record in football

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ സെക്കൻഡ് ലെഗ്ഗിലും മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക് മുന്നേറി. രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയെ റയൽ പരാജയപ്പെടുത്തിയത്. ഇതോടെ 6-3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും കാർലോ അൻസലോട്ടിക്കും സംഘത്തിനും സാധിച്ചു. 

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയലിനായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ 4, 33, 61 മിനിറ്റുകളിലാണ് ഫ്രഞ്ച് താരത്തിന്റെ ഗോളുകൾ പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ തന്റെ ഫുട്ബോൾ കരിയറിൽ 500 ഗോൾ കോൺട്രിബ്യുഷൻ നടത്താനും എംബാപ്പെക്ക് സാധിച്ചു. 358 ഗോളുകളും 142 അസിസ്റ്റുകളുമാണ് എംബാപ്പെ ക്ലബ്ബിനും രാജ്യത്തിനായി ബൂട്ട് കെട്ടി നേടിയെടുത്തത്. 

ഇതോടെ ഫുട്ബോളിൽ 500 ഗോൾ കോൺട്രിബ്യുഷൻ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ഫ്രഞ്ച് താരത്തിന് സാധിച്ചു. 26 വയസ്സും 61 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇതിഹാസ താരം ലയണൽ മെസിയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 28 വയസ്സിൽ ആയിരുന്നു റൊണാൾഡോ ഈ നാഴികക്കല്ല് പിന്നിട്ടത്. 

റയൽ മാഡ്രിഡിനായി ഈ സീസണിൽ ഇതുവരെ 26 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബാപ്പെ നേടിയിട്ടുള്ളത്. എന്നാൽ സീസണിന്റെ തുടക്കത്തിൽ പല സമയങ്ങളിലും എംബാപ്പെ തന്റെ പ്രകടനങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിണ്ട്. എന്നാൽ ഇപ്പോൾ ഈ തകർപ്പൻ പ്രകടനങ്ങളിലൂടെ തന്റെ വിമർശകർക്ക് കൂടിയാണ് എംബാപ്പെ മറുപടി നൽകിയിരിക്കുന്നത്. 

നിലവിൽ ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 24 മത്സരങ്ങളിൽ നിന്നും 15 വിജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 51 പോയിന്റാണ് റയലിന്റെ കൈവശമുള്ളത്. ഇത്ര തന്നെ പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോൾ ശരാശരിയിൽ മുന്നിലുള്ളതിനാലാണ് ബാഴ്സ ഒന്നാമതുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  10 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  10 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  10 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  10 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  10 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  10 hours ago
No Image

വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു

Business
  •  10 hours ago
No Image

ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി

Cricket
  •  11 hours ago
No Image

റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി

uae
  •  11 hours ago
No Image

ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു

National
  •  11 hours ago