
അധ്യാപികയുടെ ആത്മഹത്യ: അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്

കോഴിക്കോട്: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേർസ് ഗിൽഡ് ആവശ്യം ഉന്നയിച്ചു.
വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വർഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേർസ് ഗിൽഡിൻ്റെ പ്രതികരിച്ചത്. ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽ നിന്നും രാജിവെച്ചുണ്ടായ ഒഴിവിൽ അലീന ബെന്നിയ്ക്ക് 2021 മുതൽ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറാവാതിരിക്കുകയായിരുന്നു. അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എൽ പി സ്‌കൂളിൽ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നൽകുകയാണ് ചെയ്തത്. മാനേജ്മെൻ്റിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. അലീന ബെന്നിയ്ക്ക് നൽകിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന വാങ്ങിയിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതിൽ സ്‌കൂൾ മാനേജ്മെൻ്റിന് യാതൊരു പങ്കുമില്ല. അലീനയ്ക്ക് മാനേജ്‌മെൻ്റ് സ്വന്തം നിലയിൽ (പതിമാസം താൽക്കാലിക ധനസഹായം നൽകിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
കട്ടിപ്പാറ പഞ്ചായത്തിൽ മൂന്നാം വാർഡ് താഴ്‌വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലാണ് അവർ ജോലി ചെയ്തിരുന്നത്. എന്നാൽ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോൾ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം നൽകിയതെന്ന് അലീനയുടെ പിതാവ് പറയുന്നു. മാനേജ്മെൻ്റ് സർക്കാരിന് കൃത്യമായി രേഖകൾ നൽകാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാൻ കാരണം. നൂറ് രൂപ പോലും മകൾക്ക് ശമ്പളമായി മാനേജ്മെൻ്റ് നൽകിയിട്ടില്ല. വണ്ടിക്കൂലിക്ക് കോടഞ്ചേരി സ്കൂളിലെ പിടിഎ നല്ല മനസ് കൊണ്ട് നൽകിയ 3000 രൂപയാണ് കഴിഞ്ഞ ഒരു വർഷമായി മകൾക്ക് മാസം തോറും ലഭിച്ചിരുന്നതെന്നുമാണ് അച്ഛൻ്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 33 minutes ago
മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു
International
• 39 minutes ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 41 minutes ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago