
സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിനവും കുതിപ്പ് തന്നെ

കോഴിക്കോട്: വില കുറയുമെന്ന എല്ലാ പ്രതീക്ഷകളും തകർത്ത് വീണ്ടും കുതിച്ച് കുതിച്ച് മുന്നേറുകയാണ് സ്വർണ വില.തുടർച്ചയായ മൂന്നാം ദിനമാണ് വിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഈ വില വർധന വിവാഹ സീസൺ കൂടി ആണെന്നത് കൊണ്ടു തന്നെ ആവശ്യക്കാരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡോളറിനെതിരെ രൂപ ദുർബലപ്പെടുന്നതും അന്താരാഷ്ട്ര വിപണിയിലെ വർധനവും ആഭ്യന്തര വിപണിയിലെ സ്വർണവിലയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കയുടെ താരിഫ് ഭീഷണിയും അതിനെ ചെറുക്കാനുള്ള ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടികളും വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കും എന്ന ആശങ്കയും സ്വർണവില വർധനയെ സ്വാധീനിക്കുന്നുണ്ട്.
65 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണം വാങ്ങിക്കാൻ തന്നെ 8000 രൂപയിൽ അധികം ചെലവാകുന്ന സ്ഥിതിയാണ്. ഇന്നലെ 7970 രൂപയുള്ള ഗ്രാമിന് ഇന്ന് വില 8035 ആയി. ഇത് മൂന്നാം തവണയാണ് സ്വർണവിലയുടെ ചരിത്രത്തിൽ ഗ്രാം വില 8000 കടക്കുന്നത്.
ആദ്യമായി ഗ്രാമിന് 8000 എന്ന നിരക്ക് സ്വർണം മറികടക്കുന്നത് ഫെബ്രുവരി 11 നാണ്. 8060 ൽ ആയിരുന്നു സ്വർണം അന്ന് വ്യാപാരം നടത്തിയിരുന്നത്. ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കായിരുന്നു അത്. ഫെബ്രുവരി 10 ന് 8010 ആയിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.
520 രൂപ കൂടി 64000 എന്ന മാന്ത്രികസംഖ്യയിലേക്ക് തിരികെ കയറിയിരിക്കുകയാണ് പവൻവില. ഒരു പവന് സ്വർണം 64280 രൂപയാണ് ഇന്ന് വില. ഫെബ്രുവരി 11 ന് രേഖപ്പെടുത്തിയ പവന് 64480 എന്ന എക്കാലത്തേയും ഉയർന്ന നിരക്ക്. വില വർധന തുടരുകയാണെങ്കിൽ വൈകാതെ സർവകാല റെക്കോർഡ് തകർത്ത് വില മുന്നേറുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഭരണമായാണ് സ്വർണം വാങ്ങുന്നതെങ്കിൽ ചുരുങ്ങിയത് 70000ത്തിനടുത്ത് വേണ്ടി വരും ഒരു പവൻ വാങ്ങാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 13 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 12 hours ago