
ധോണിയുടെ വജ്രായുധത്തിന് മൂർച്ച കൂടുന്നു; മുംബൈക്ക് വേണ്ടി തകർത്താടി ചെന്നൈ താരം

നാഗ്പൂർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്ക് വേണ്ടി തകർപ്പൻ ബൗളിങ് പ്രകടനവുമായി സൂപ്പർ താരം ശിവം ദുബെ. വിദർഭക്കെതിരെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് ദുബെ തിളങ്ങിയത്. മത്സരത്തിൽ 11.5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 49 റൺസ് വിട്ടുനൽകിയാണ് ദുബെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ മൂന്നാം ഫൈഫർ നേട്ടമാണ് വിദർഭക്കെതിരെ ദുബെ സ്വന്തമാക്കിയത്.
വരാനിരിക്കുന്ന ചാമ്പ്യൻ ട്രോഫിക്കുള്ള ഇന്ത്യയുടെ റിസർവ് ടീമിന്റെ ഭാഗമാണ് ദുബെ. ടീം ആവശ്യപ്പെടുകയാണെങ്കിൽ ഈ ടൂർണമെന്റ് കളിക്കാൻ ദുബെക്ക് സാധിക്കും. ഇപ്പോൾ ദുബെയുടെ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇ കളിക്കാൻ താരത്തിന് അവസരം ലഭിക്കുമോയെന്നും കണ്ടുതന്നെ അറിയണം.
2025ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് ദുബെ കളിക്കുന്നത്. ചെന്നൈയുടെ മഞ്ഞകുപ്പായത്തിൽ ദുബെ നടത്തിയ മിന്നും പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങൾ ഈ സീസണിലും ആവർത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത വിദർഭ 383 റൺസിനാണ് പുറത്തായത്. മുംബൈ ബൗളിങ്ങിൽ ദുബെക്ക് പുറമെ ഷാംസ് മുലാനി, റോയ്സ്റ്റൺ ഡയസ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഷർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. വിദർഭക്ക് വേണ്ടി ഡാനിഷ് മലേവാർ, ധ്രുവ് ഷോറെയ്, യാഷ് റാത്തോഡ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഡാനിഷ് 157 പന്തിൽ 79 റൺസും ഷോറെയ് 109 പന്തിൽ 74 റൺസുമാണ് നേടിയത്. ഏഴു ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡാനിഷിന്റെ തകർപ്പൻ ഇന്നിങ്സ്. 9 ഫോറുകളാണ് ആണ് ധ്രുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
യാഷ് 113 പന്തിൽ 54 റൺസും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് താരം അടിച്ചെടുത്തത്. സമീപകാലങ്ങളിൽ മികച്ച സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കരുൺ നായരും മികച്ചു നിന്നു. 70 പന്തിൽ 45 റൺസായിരുന്നു കരുൺ നായർ നേടിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ 62 പന്തിൽ 34 റൺസും നേടി തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 13 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 12 hours ago