HOME
DETAILS

റമദാൻ 2025: ഭക്ഷണശാലകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ മുൻസിപ്പാലിറ്റി

  
February 18 2025 | 09:02 AM

Sharjah Municipality has issued new guidelines for eateries during Ramadan 2025

ദുബൈ: റമദാനിൽ പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള പെർമിറ്റുകളും, ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള പെർമിറ്റുകളും നൽകാനാരംഭിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റി.

മാർച്ച് 1 ശനിയാഴ്ച റമദാൻ ആരംഭിക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം പ്രതീക്ഷിക്കുന്നത്. അതേസമയം, കൃത്യമായ തീയതി മാസം കാണുന്നതിനെ ആശ്രയിച്ചിരിക്കും. മാസം 30 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെസ്റ്റോറൻ്റുകൾ, കഫറ്റീരിയകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് 500 ദിർഹം ഫീസുള്ള പെർമിറ്റുകൾ ബാധകമാണെന്ന് മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

നോമ്പുകാലത്ത് ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. ഇതിന് ചില നിബന്ധനകൾ കർശനമായി പാലിക്കണം 

ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള അനുമതി

1. ഷോപ്പിംഗ് മാളുകളിലേതടക്കം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഈ അനുമതി ആവശ്യമാണ്.

2. ഭക്ഷണം തയ്യാറാക്കുന്നത് അടുക്കളകളിൽ മാത്രമാകണം.

3. 3,000 ദിർഹം പെർമിറ്റ് ഫീസ് നൽകണം.

ഇഫ്താറിന് മുമ്പ് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി

1. റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവക്ക് പെർമിറ്റ് നൽകുന്നു. 

2. മുൻവശത്തെ നടപ്പാതയിൽ ഭക്ഷണം പ്രദർശിപ്പിക്കണം.

3. തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങളിലാണ് ഭക്ഷണം ഡിസ്പ്ലേ ചെയ്യേണ്ടത്, കൂടാതെ കുറഞ്ഞത് 100 സെൻ്റീമീറ്റർ ഉയരമുള്ള അടച്ച ഗ്ലാസ് ബോക്സിൽ പ്രദർശിപ്പിക്കുകയും വേണം.


4. ഭക്ഷണം അലുമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് ഉചിതമായ താപനിലയിൽ സൂക്ഷിക്കണം.

5. 500 ദിർഹം പെർമിറ്റ് ഫീസ് നൽകണം.

പെർമിറ്റ് നൽകുന്നതിനുള്ള സ്ഥാപനങ്ങൾ

മുനിസിപ്പൽ ഡ്രോയിംഗ് സെന്റർ (അൽ നസിരിയ), തസരീഹ് സെന്റർ, അൽ റഖാം വാഹിദ് സെന്റർ, മുനിസിപ്പാലിറ്റി 24 സെന്റർ, അൽ സഖർ സെന്റർ, അൽ റോള സെന്റർ, അൽ ഖാലിദിയ സെന്റർ, അൽ സൂറ, അൽ ദിഖ സെന്റർ, സെയ്ഫ് സെന്റർ, അൽ മലോമത്ത് സെന്റർ, അൽ സാദ സെന്റർ, തൗജീഹ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Sharjah Municipality has issued new guidelines for eateries during Ramadan 2025, aiming to regulate food display and sales during the holy month

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago