
തൃശൂർ ബാങ്ക് കവര്ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

തൃശൂര്: ചാലക്കുടി പോട്ടയിലെ ബാങ്കില് നടന്നത് ആസൂത്രിത കവര്ച്ചയെന്ന് റൂറല് എസ്പി കൃഷ്ണകുമാര്. കവർച്ചക്ക് മുന്പ് ബാങ്കിലെത്തി കാര്യങ്ങള് പഠിച്ച ശേഷമാണ് പ്രതി റിജോ ആന്റണി കവര്ച്ച നടത്തിയത്. കാലാവധി കഴിഞ്ഞ എടിഎം കാര്ഡ് ശരിയാക്കാനെന്ന വ്യാജേനയാണ് ഇയാൾ ബാങ്കില് എത്തിയത്. ഇയാള്ക്ക് 49 ലക്ഷത്തിന്റെ കടം ഉള്ളതായാണ് ചോദ്യം ചെയ്യലില് വ്യക്തമായതെന്നും റൂറല് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കടം സംബന്ധിച്ചും മറ്റുമുള്ള മൊഴികളില് വൈരുധ്യങ്ങള് ഉണ്ടെന്നും, ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും എസ്പി വ്യക്തമാക്കി. റിജോ ദീര്ഘനാള് ഗള്ഫില് ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉണ്ടെന്നും പ്രതി പറയുന്നു. ഈ കടബാധ്യത കവര് ചെയ്യാനാണ് കവര്ച്ച ആസൂത്രണം ചെയ്തത്. കവര്ച്ചയ്ക്ക് മുന്പ് ബാങ്കില് എത്തി കാര്യങ്ങള് പഠിച്ച ശേഷമാണ് പ്രതി കവര്ച്ച നടത്തിയത്. ഓഫീസില് എപ്പോഴെല്ലാം ജീവനക്കാര് ഉണ്ടാകുമെന്നും ജീവനക്കാര് പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമായിരുന്നു കവര്ച്ചയ്ക്കുള്ള സമയം തെരഞ്ഞെടുത്തത്. തിരിച്ചറിയാതിരിക്കാന് പ്രതി തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെല്മറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില് മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുന്പും ശേഷവും പ്രതി മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോള് ഫിംഗര് പ്രിന്റ് കിട്ടാതിരിക്കാൻ പ്രതി ഗ്ലൗസ് ധരിച്ചു. ഇത്തരത്തില് തന്നെ ഒരുതരത്തിലും തിരിച്ചറിയരുതെന്ന് തീരുമാനിച്ചുറപ്പിച്ച ശേഷമാണ് പ്രതി കവര്ച്ച നടത്തിയതെന്നും റൂറല് എസ്പി പറഞ്ഞു.
സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. ചാലക്കുടി പള്ളി പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ബൈക്കിൻ്റെ നമ്പർ ഇളക്കി മാറ്റിയാണ് പ്രതി സ്വന്തം സ്കൂട്ടറിൽ സെറ്റ് ചെയ്തത്. മോഷണത്തിന് മുമ്പ് റിയർ വ്യൂ മിററും ഊരി വച്ചു. വെറെ ഫെഡറൽ ബാങ്കിലാണ് ഇയാൾക്ക് അക്കൗണ്ട് ഉള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാനായി ഇടറോഡിലൂടെയാണ് പ്രതി സ്കൂട്ടർ ഓടിച്ചത്. നേരെയുള്ള വഴി വാഹനം ഓടിച്ചാൽ പിടിയിലാകുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് പ്രതി ഇടറോഡ് തെരഞ്ഞെടുത്തത്. എന്നാൽ, പ്രതിയുടെ ഷൂവിന്റെ അടിയിലെ കളർ ആണ് അന്വേഷണത്തിലെ തുമ്പായത്. ബാങ്കിൽ നിന്ന് കൊള്ളയടിച്ച 15 ലക്ഷത്തിൽ 2.90 ലക്ഷം രൂപ കടം വാങ്ങിയ ഒരാൾക്ക് മടക്കിക്കൊടുത്തെന്നും താൻ പിടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
പൊലിസിനെ വഴിതെറ്റിക്കാനായി പ്രതി വാഹനം വഴിതെറ്റിച്ചു ഓടിക്കുകയും ബാങ്കിൽ ഹിന്ദി വാക്കുകൾ മാത്രം പറയുകയും ചെയ്തു. വീട് വളഞ്ഞാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല എന്ന് ഇയാൾ പൊലിസിനോട് പറഞ്ഞു. പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിയിലെത്തിച്ചേരാൻ സഹായിച്ചെന്നും എസ്പി പറഞ്ഞു.
Investigation reveals that the accused in the Thrissur bank robbery carried out the crime with meticulous planning and precision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Weather Updates | യുഎഇയില് ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന് സാധ്യത; ശക്തമായ കാറ്റും
uae
• a day ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്ധനവ് തടയല് ലക്ഷ്യം; മിന്നല് പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില് വീട്ടില് പ്രാര്ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്ക്ക് നേരെ ആള്ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില് തുളസിച്ചെടി നട്ടു
Trending
• a day ago
സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില് നിന്ന് 10 ദശലക്ഷം ദിര്ഹം തട്ടിയ രണ്ടുപേര് ദുബൈയില് പിടിയില്; കവര്ച്ചയിലും വമ്പന് ട്വിസ്റ്റ്
uae
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 2 days ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 2 days ago
UAE Ramadan 2025 | റമദാനില് പ്രവാസികള് അവധിയെടുത്ത് നാട്ടില് പോകാത്തതിനു കാരണങ്ങളിതാണ്
latest
• 2 days ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 2 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
ട്രാഫിക് പിഴകളില് 35% ഇളവുമായി അബൂദബി
latest
• 2 days ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• 2 days ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 2 days ago