HOME
DETAILS

കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

  
Web Desk
February 16 2025 | 13:02 PM

 Major Drug Bust in Kozhikode Youth Arrested with 750g MDMA

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. 750 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി സിറാജിനെ ഡാൻസാഫും ടൗൺ പൊലിസും ചേർന്ന് പിടികൂടി. കഴിഞ്ഞ 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് ഡാൻസാഫ് നഗരപരിധിയിൽ നിന്ന് പിടിച്ചെടുത്തത്. 

നിസാമൂദ്ദീൻ - തിരുവനന്തപരും സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ കോഴിക്കോട് വന്നിറങ്ങിയ സിറാജിനെ ഇന്ന് ഉച്ചയോടടുത്താണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് റെയിൽവേ സ്റ്റേഷന് സമീപത്തെ ആനിഹൾ റോഡിൽ കെണിയൊരുക്കി കാത്തിരുന്ന ഡാൻസാഫിന് മുന്നിൽ സിറാജ് കുടുങ്ങുകയായിരുന്നു. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 750 ൽ അധികം ഗ്രാം എംഡിഎംഎയായിരുന്നു. ഡൽഹിയിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ഗോവ വരെ വിമാനത്തിൽ വന്ന ഇയാൾ അവിടുന്ന് ട്രെയിൻ മാർഗമായിരുന്നു കോഴിക്കോട്ടേക്ക് എത്തിയത്.

എംഡിഎംഎ വിൽപ്പനയിലെ കണ്ണികളിൽ പ്രധാനിയാണ് സിറാജ്. അതേസമയം, എംഡിഎംഎ പതിവായി ഉപയോഗിക്കുന്ന ശീലമില്ല. ഇയാൾ മുമ്പും ലഹരിക്കടത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പത്തുമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പുറത്തിറങ്ങിയിട്ടും പക്ഷേ, ഫീൽഡ് വിട്ടില്ല. ലഹരിക്കടത്തിൻ്റെ വഴിയിൽ തന്നെ തുടരുകയായിരുന്നു. ഡാൻസാഫും ടൗൺ പൊലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പൊലിസ് പിടിച്ചെടുത്തത്. 254 ഗ്രാം എംഡിഎംഎയുമായി ഫെബ്രുവരി ആറിന് പയ്യന്നൂർ സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്. ഇയാൾ ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായിരുന്നു. 28  ഗ്രാം എംഡിഎംയുമായി ഫെബ്രുവരി 5ന് കുന്നമംഗലത്തെ ലോഡ്ജിൽ വച്ച് രണ്ടുപേർ പിടിയിലായിരുന്നു. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു മയക്കുമരുന്ന്. കാക്കിലോയോളം എംഡിഎംയുമായി  ജനുവരി 22ന് രണ്ടുപേരെ ഡാൻസാഫും കുന്ദമംഗംലം പൊലിസും ചേർന്ന് പിടികൂടിയിരുന്നു. മാളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി, മയക്കുമരുന്ന് കടത്തു സംഘങ്ങളെത്തുന്നിടങ്ങളിലെല്ലാം ഇപ്പോൾ പൊലിസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. 

A massive drug haul in Kozhikode city leads to the arrest of a youth with 750 grams of MDMA, highlighting the ongoing efforts to combat drug trafficking.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago